October 3, 2023

ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തു

0
IMG-20201030-WA0171.jpg
തിരുനെല്ലി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം) ഒ. ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്രിമിറ്റോറിയമാണിത്. തൃശ്ശിലേരി ആനപ്പാറ 55 സീനറിയില്‍ 93 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തില്‍ ശ്മശാനമൊരുക്കിയത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് 51 ലക്ഷം രൂപയും 32 ലക്ഷം രൂപ തൊഴിലുറപ്പില്‍ നിന്നും ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. റെയ്ഡ്‌കോയാണ് ഗ്യാസ് ക്രിമിറ്റോറിയത്തിനാവശ്യമായ മെഷീനുകള്‍ സജ്ജമാക്കിയത്. തൊഴിലുറപ്പിന്റെ മെറ്റീരിയല്‍ കോസ്റ്റും പദ്ധതിയില്‍ വിനിയോഗിച്ചിട്ടുണ്ട്. 
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി അധ്യക്ഷത വഹിച്ചു. ചുറ്റുമതില്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍.പ്രഭാകരന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, ഡി.ഡി.പി. പി.ജയരാജന്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഡാനിയേല്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ധന്യ ബിജു ,തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്‍.അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *