സമൂഹ അടുക്കളക്ക് സഹായവുമായി അദ്ധ്യാപകരും, വിദ്യാത്ഥികളും


Ad
സമൂഹ അടുക്കളക്ക് സഹായവുമായി അദ്ധ്യാപകരും, വിദ്യാത്ഥികളും 

മാനന്തവാടിമേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളും ജീവനക്കാരും കോവിഡ് പ്രതിരോധത്തിനും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കുമായി സാമ്പത്തികസഹായവുമായി രംഗത്തെത്തിയത്. 
കോളേജിലെ ജീവകാരുണ്യ കൂട്ടായ്മയായ  കാരുണ്യ ചാരിറ്റി മിഷനിലൂടെ സമാഹരിച്ച് നൽകി വരാറുള്ള സഹായധനത്തിൻ്റെ പുതിയ ഗഡു  കോളേജ് പ്രിൻസിപ്പൽ ഡോ.  മരിയ മാർട്ടിൻ  ജോസഫ്, മാനേജർ റവ. ഫാ. ജോർജ് മൈലാടൂർ, ഡോ ഷാജു പി പി, സൂപ്രണ്ട്  ജോയി ജോസഫ്, ബെന്നിസൻ ചലഞ്ചർ എന്നിവർ ചേർന്ന് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലിക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്നതിനുമായി ആവശ്യമെങ്കിൽ കോളേജിൽ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാമെന്ന്  കോളേജ് പ്രിൻസിപ്പാൽ നഗരസഭ ഭരണസമിതിയെ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *