June 25, 2026

വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

0
IMG-20210531-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി
വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരമായി യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ, ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗം വിളിച്ചു ചേർക്കണം, അതാത് പ്രദേശങ്ങളിലേക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം, വന്യമൃഗ പ്രതിരോധത്തിന് നൂതന മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളുമായി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വന്യമൃഗശല്യം പരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *