ആശുപത്രികളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ഫര്‍ണ്ണിച്ചര്‍ വിതരണവും നടത്തി.


Ad
ആശുപത്രികളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും
ഫര്‍ണ്ണിച്ചര്‍ വിതരണവും നടത്തി

കല്‍പ്പറ്റ: എം.എസ്.എസ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയവും കാലികപ്രസക്തമുള്ളതുമാണെന്ന് അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ.
കിടപ്പ് രോഗികള്‍ക്ക് മാസം തോറും നല്‍കുന്ന തലോടല്‍ പെന്‍ഷന്‍ പദ്ധതി, കുട്ടികള്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങള്‍,ജില്ലയിലെ തെരഞ്ഞെടുത്ത 12 ആരോഗ്യ കേന്ദ്രങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താനും രോഗികള്‍ക്കും മറ്റും ഉപയോഗിക്കാനുമായി കസേരകള്‍ വിതരണം ചെയ്യാനുള്ള തീരുമാനവും  സ്വാഗതാര്‍ഹമാണ്.
     മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എം.എസ്.എസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 12 ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കുന്നതിനായി കസേര,ബക്കറ്റ്,മഗ്ഗ്,പായ തുടങ്ങിയവ ആശുപത്രി അധികാരികള്‍ക്ക് കൈമാറുന്നത്. അതത് പ്രദേശത്തെ എം.എസ്.എസ്.യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണവും കസേര വിതരണവും നടക്കുന്നത്.
കൈനാട്ടിയിലുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ ഭാഗമായുള്ള കല്‍പ്പറ്റ ജീവിതശൈലി രോഗക്ലിനിക്കിന് (വഴികാട്ടി) കസേര,ബക്കറ്റ്,മഗ്ഗ് തുടങ്ങിയ ഫര്‍ണ്ണിച്ചറുകള്‍ അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ.മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുബൈര്‍ പടയന് കൈമാറി. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.
  ഫാര്‍മസിസ്റ്റ് എം.സീനത്ത്, ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ, സ്റ്റാഫ് നേഴ്‌സ് സുകന്യ, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് പി.ആര്‍.അജിത എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് പ്രസംഗിച്ചു. പ്രസിഡന്റ് മുണ്ടോളി പോക്കു സ്വാഗതവും ഖജാഞ്ചി സലീം അറക്കല്‍ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *