June 3, 2026

തവിഞ്ഞാലിലെ കോളനികൾ സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു

0
IMG-20210809-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാലിലെ കോളനികൾ സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു

തലപ്പുഴ: തവിഞ്ഞാലിലെ വിവിധ പട്ടികവർഗ കോളനികൾ സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. പാലേരിക്കുന്ന്, മൈലാടി, കൊയ്യാലക്കണ്ടി എന്നീ കോളനികളാണ് മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ തവിഞ്ഞാൽ സേവാഭാരതി പ്രവർത്തകർ മരുന്ന് തളിച്ച് ശുചീകരിച്ചത്. ഈ കോളനികളിലെ ചില വീടുകളിൽ മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ കോളനികളിലെ അറുപതിലേറെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കൂടാതെ തവിഞ്ഞാൽ പഞ്ചായത്തിൽ വിവിധ തരത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സേവാഭാരതി പ്രവർത്തകർ നടത്തിവരുന്നുണ്ട്. കെ.സി.രാമകൃഷ്ണൻ, എം.സി.ചന്ദ്രൻ, രവീന്ദ്രൻ കാവുഞ്ചോല, കെ.വി.സനൽകുമാർ, ബിന്ദുബാബു,ഇ.സി വിജയൻ, എം.ബി.ബാലൻ, കെ.കെ.സുമേഷ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *