April 27, 2024

ഗാന്ധി പാർക്കിൻ്റെ പേരും വീണ്ടും അന്വർത്ഥമായി: നഗരത്തിൻ്റെ ഹൃദയഭാഗത്തെ ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു

0
Img 20210816 Wa0037.jpg
ഗാന്ധി പാർക്കിൻ്റെ പേരും വീണ്ടും അന്വർത്ഥമായി: നഗരത്തിൻ്റെ ഹൃദയഭാഗത്തെ ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു

മാനന്തവാടി: നഗരത്തിൻ്റെ ഹൃദയഭാഗമായ ഗാന്ധി പാർക്കിൻ്റെ പേര് വീണ്ടും അന്വർത്ഥമാക്കി മാനന്തവാടിക്ക് മകുടുമായി പുതിയ പ്രതിമ അനാഛാദനം ചെയ്യപ്പെട്ടു. പ്രൗഢമായ ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി.യാണ് പ്രതിമയുടെ അനാഛാദന കർമ്മം നിർവ്വഹിച്ചത്.  
ഇത് വെറുമൊരു പ്രതിമയല്ലന്നും ദേശീയതയുടെ പ്രതിരൂപമാണന്നും ഇത് കാണുമ്പോൾ ഗാന്ധിജിയെ മാത്രമല്ല രാജ്യത്തിന് വേണ്ടിയുടെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെയാണ് ഓർമ്മ വരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 
മാനന്തവാടി നഗരസഭക്ക് വേണ്ടി ശില്പി കെ.കെ.ആർ. വെങ്ങരയാണ് ഇരിക്കുന്ന ഗാന്ധിയുടെ 
 ആറടി ഉയരത്തിലുള്ള പ്രതിമ നിർമ്മിച്ചത്. പ്രതിമക്ക് ഭംഗി ലഭിക്കുന്ന തരത്തിൽ മനോഹരമായ മണ്ഡപത്തിലാണ് ശില്പം ഉറപ്പിച്ചിട്ടുള്ളത്. മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു പ്രതിമ ഉണ്ടായിരുന്നെങ്കിലും കാലപഴക്കം കാരണം അത് പൊളിച്ചുനീക്കി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ എം- പി. , എം.എൽ.എ. മാരായ ഐ.സി.ബാലകൃഷ്ണൻ, അഡ്വ.ടി.സിദ്ദീഖ്, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, നഗര സഭ വൈസ് ചെയർപേഴ്സൺ പി.വി.എസ്. മൂസ തുടങ്ങിയവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *