കർഷക വഞ്ചന അവസാനിപ്പിക്കണം: ഫാർമേഴ്സ് അസോസിയേഷൻ


Ad
കർഷക വഞ്ചന അവസാനിപ്പിക്കണം: ഫാർമേഴ്സ് അസോസിയേഷൻ 

മാനന്തവാടി: 2020ലെ കാലവർഷ കെടുതിയിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാതെ സർക്കാർ വഞ്ചിക്കുന്നു. കാലവർഷ കെടുതി മൂലം വയനാട് ജില്ലയിൽ മാത്രം 100 കോടി രൂപക്ക് മുകളിൽ കൃഷി നശിച്ചു എന്ന് കൃഷി ഡിപ്പാർട്ട്മെന്റ് വിലയിരുത്തി. നഷ്ടപരിഹാരമായി 49 കോടി രൂപ വയനാട് ജില്ലക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ നാളിതുവരെയായി കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷി വകുപ്പിൽ അന്വേഷിച്ചപ്പോൾ ആകെ 4 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. കൃഷിക്കാർക്ക് ദുരിതാശ്വസം നൽകാതെ സർക്കാർ കൃഷിക്കാരെ വഞ്ചിക്കുകയാണന്ന് കേരളഫാർമേഴ്സ് അസോസേഷൻ കുററപ്പെടുത്തി. മേൽ തുക വകമാറ്റി ചിലവഴിച്ച് തിൽ യോഗം പ്രതിേഷധം രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് തുക വിതരണം ചെയ്യുവാനുള്ള നടപടി സ്വീകരിച്ചില്ലങ്കിൽ കർഷകർ ശക്തമായ നടപടികളുമായി മൂന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി. യോഗത്തിൽ ചെയർമാൻ സുനിൽ മoത്തിൽ, മാത്യു പനവല്ലി, പൗലോസ് വെള്ളമുണ്ട, കെ.എം. ഷിനോജ് മാനന്തവാടി, ജുബിന കമ്മോം, ഇന്ദിര ഒഴക്കോടി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *