നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ


Ad
നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ

കല്‍പ്പറ്റ: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നേരത്തെ ഫല പ്രഖ്യാപനത്തില്‍ ഒരു വിദ്യാര്‍ഥി പരാജയപ്പെട്ടങ്കിലും പൂനര്‍മൂല്യ നിര്‍ണയത്തിലൂടെ വിദ്യാര്‍ഥി വിജയിച്ചതോടെയാണ് സ്‌കൂളിന് നൂറ് ശതമാനം എന്ന നേട്ടം കൈവരിക്കാനായതെന്ന് സ്‌കൂള്‍ അധികൃതർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയ നൂറ് വിദ്യാര്‍ഥികളില്‍ 62 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. ഇതില്‍ 50 പേര്‍ പണിയ കാട്ടുനായ്ക വിഭാഗത്തില്‍ പെട്ടവരുമായിരുന്നു. പ്രാക്തന ഗോത്ര വര്‍ഗമായ കാട്ടുനായ്ക വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്കും പട്ടിക ജാതി വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികളുമടക്കം 16 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ സാധിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഗോത്രജ്വാല, വിജയജ്വാല, ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പഠനക്യാമ്പ് എന്നിവ സഹായകമായി. പ്രതികൂല സാഹചര്യത്തിലും നൂറ് മേനി വിജയം നേടിയ കുട്ടികളെയും അധ്യാപകരെയും പി ടി എ അനുമോദിച്ചു. ആദ്യമായി നൂറ് ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിച്ചത് പതിറ്റാണ്ടുകളായി നടത്തിയ ചിട്ടയായ അക്കാദമിക പ്രവര്‍ത്തനങ്ങളാണെന്ന് ഹെഡ്മിസ്ട്രസ് ടെസ്സി മാത്യു, പി ടി എ പ്രസിഡന്റ് ശിവാനന്ദ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ്‍, കെ വി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *