April 27, 2024

സംസ്ഥാന മൗണ്ടൻ സൈക്കിളിംഗ്; കൂടുതൽ ഗ്രാമങ്ങളിലെ കുട്ടികൾ പരിശീലനത്തിനൊരുങ്ങുന്നു….

0
Img 20210830 Wa0017.jpg
റിപ്പോർട്ട്: സി.ഡി.സുനീഷ്
തൃക്കൈപ്പറ്റ: സംസ്ഥാന മൗണ്ടനിംഗ് സൈക്കിൾ ചാമ്പ്യൻ ഷിപ്പിന് വയനാട് ഒരുങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ കുട്ടികൾ സൈക്കിളിംഗ് ക്ലബ്ബ് രൂപീകരിച്ച് പരിശീലനത്തിന് ഒരുങ്ങുന്നു.
പരിസ്ഥിതി സൗഹാർദവും
കായികാദ്ധ്വാനവും ആരോഗ്യദായകവുമായ സൈക്കിളിംഗ് നല്ല കരിയർ വളർത്താൻ ഗ്രേസ് മാർക്കും ലഭ്യമാകും എന്ന തിരിച്ചറിവാണ് കുട്ടികളേയും രക്ഷിതാക്കളേയും സൈക്കിളിംഗിലേക്ക് ആകർഷിക്കപ്പെടുന്നത്.
തൃക്കൈപ്പറ്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാരിജാതം കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈക്കിൾ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനവും പരിശീലനവും തുടങ്ങി.
വിനോദ സഞ്ചാരം, വനം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കായുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ വയനാട് ഒരു സൈക്കിളിംഗ് ഹബ്ബായി മാറും…
തൃക്കൈപ്പറ്റ നടന്ന ക്ലബ്ബ് രൂപീകരണ യോഗത്തിൽ ജില്ലാ സ്പോർട്ട് സ് കൗൺസിൽ വൈസ് പ്രസിണ്ടൻറ് സലീം കടവൻ, കൗൺസിൽ അംഗവും പരിശീലകൻ സാജിദ് എൻ സിയും
ജില്ലാ സൈക്കിളിംഗ് ക്ലബംഗം സുബൈർ എലംകുളവും, സൈക്കിളിസ്റ്റ് അനീസും പങ്കെടുത്തു മാർഗ്ഗ നിർദേശങ്ങൾ നൽകി. പാരൻ്റ് കോർഡിനേറ്ററായി ജോബി പി വി യും സ്റ്റുഡൻസ് കോർഡിനേറ്ററായി ആൽബിൻ എൽദോയേയും തിരഞ്ഞെടുത്തു. ചടങ്ങുകൾക്ക് സി.ഡി.സുനീഷ്, ഷിബി.എൻ.വി ,മനോജ് എ.ആർ ,സുധ ഹരീഷ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *