April 26, 2024

കോവിഡ് കാലത്തെ അദ്ധ്യാപക ദിനം

0
Img 20210905 Wa0027.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
“അറിയാമെന്ന ധാരണ പഠനത്തിൻ്റെ അന്ത്യമാണ്”- ഡോ. എസ്. രാധാകൃഷ്ണൻ.
അറിവ് നൽകും തോറും മഹത്വമേവുന്ന ഗുരു പരമ്പരയുടെ നാട്ടിൽ,കോവിഡ് കാലത്ത് ഒരദ്ധ്യാപക ദിനം കൂടി കടന്ന് പോകുകയാണ്.
സാങ്കേതിക വിദ്യയുടെ 
മുന്നേറ്റത്തിൽ 
നാം പഠിച്ച് പഠിച്ച് മുന്നേറുമ്പോൾ ,മുഖാമുഖം
ഓരോ വിദ്യാർത്ഥിയേയും നേരിൽ കണ്ട് പഠിപ്പിച്ച ഗുരുപരമ്പരയുടെ മഹത്വം അറിയാതെ ഓർത്തു പോകുന്നു.
പഠനത്തിനൊപ്പം കുട്ടികളുടെ ചിന്തകളും സർഗ്ഗാത്മകതയും ഊതി കാച്ചിയെടുക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ നവ സാമൂഹ്വ നിർമ്മിതി സാധ്യമാകുന്നത്, ഓൺ ലൈൻ വിദ്യഭ്യാസത്തിൽ നികത്താനാകാത്ത വിടവാണിത്.
മാർക്കും എ പ്ലസും മാത്രമല്ലാത്ത അറിവ് കുട്ടികളിൽ വികസിപ്പിക്കുകയാണ് യഥാർത്ഥ അദ്ധ്യാപക ഗുരുക്കന്മാർ ചെയ്യേണ്ടതെന്ന് നമ്മടെ ഗുരുക്കന്മാർ നമ്മെ പഠിപ്പിച്ച് തന്നിട്ടുണ്ട്.
ഭൂമിയോടും മരങ്ങളോടും ജന്തു ജാലങ്ങളോടും ആദരവും കടപ്പാടും, അവ ഉണ്ടെങ്കിലേ നാമുള്ളു എന്ന തിരിച്ചറിവ് ഊതി ഉണർത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളും നല്ല തലമുറയെ വാർത്തെടുക്കുമ്പോഴേ നല്ല സാമൂഹ്വ നിർമ്മിതി സാധ്യമാകു എന്നാകട്ടെ ഈ കോവിഡ് കാലത്തെ അദ്ധ്യാപക ദിന സന്ദേശം..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *