August 9, 2026

മാനന്തവാടി നഗരം മുഴുവൻ അടച്ചിട്ട് കൊണ്ടുള്ള തീരുമാനം പുനപരിശോധിക്കണം ; മർച്ചന്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരം മുഴുവൻ അടച്ചിട്ട് കൊണ്ടുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കലക്ടറോടാവശ്യപ്പെട്ടു. ടൗണുമായി ബന്ധപ്പെട്ട രണ്ട് ഡിവിഷനുകളും ഒരാഴ്ചയായി അടച്ചിട്ടുണ്ട്, ഇതിൽ ടൗൺ ഡിവിഷൻ രോഗികളുടെ അനുപാതത്തിന് അനുസരിച്ചല്ല അടച്ചത്. കേവലം 6 രോഗികൾ മാത്രമാണുള്ളത്. മുനിസിപ്പാലിറ്റിയുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ടപ്പോൾ തീർത്തും തെറ്റായ തീരുമാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും വിശാലമായി കിടക്കുന്ന 26 ഡിവിഷനുകൾ ഉൾപ്പെടുന്ന താഴെയങ്ങാടി മൈക്രോകണ്ടൈൻമെന്റാക്കി പോസിറ്റീവ് കേസുകളുമായി ബന്ധമില്ലാത്ത ടൗൺ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *