തരുവണ: ഫലവൃക്ഷ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു


Ad

റീബില്‍ഡ് കേരള ഇനിഷേറ്റീവില്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മണ്ണ്,ജല,ജൈവ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകളുടെ വിതരണം എം എല്‍ എ, ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ടെവക,വെള്ളമുണ്ട പഞ്ചായത്തുകളിലുള്‍പ്പെട്ട വെട്ട്‌തോട് നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന 1500 കുടുംബങ്ങള്‍ക്കാണ് ഏഴ് ഇനങ്ങളില്‍പെട്ട ഫലവൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.തെങ്ങ്,റംബുട്ടാന്‍,മാവ്,നെല്ലി,ചാമ്പ,ഞാവല്‍,ഫിലോസാന്‍ എന്നീ തൈകളാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്.വാട്ടര്‍ ഷെഡ്ഡ് ചെയര്‍മാന്‍ പുതിയോട്ടില്‍ അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു.ജനപ്രതിനിധകളായ വിജയന്‍,സീനത്ത് വി,കെ കെ സി മൈമൂന,തോമസ്‌കാരക്കാമല,രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മണ്ണ് സംരക്ഷണ ഓഫീസര്‍ പി ബി ഭാനുമോന്‍,സ്വാഗതവും കണ്‍വീനര്‍ എം ഡി ആന്റണി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *