സര്‍ക്കാറിന്റെ നൂറ് ദിനങ്ങള്‍: ജില്ലയില്‍ പൂര്‍ത്തിയായത് 344 ഭവനങ്ങള്‍; പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും


Ad

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ 100 ദിനങ്ങളില്‍ 10,000 വീടുകള്‍ പണി പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ശനി) ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വയനാട് ജില്ലയില്‍ 344 ലൈഫ് ഭവനങ്ങളാണ് ഈ കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പട്ടികജാതി വികസന വകുപ്പ് മുഖേന 37 വീടുകളും പട്ടികവര്‍ഗ വികസന വകുപ്പ് 76 വീടുകളും ഫിഷറീസ് വകുപ്പ് 25 വീടുകളും പൊതുവിഭാഗത്തില്‍ 206 വീടുകളും പണി പൂര്‍ത്തിയാക്കി. പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിലെ മിഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *