ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി ദളിത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 18ന് സുൽത്താൻ ബത്തേരി അദ്ധ്യാപക ഭവനിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
മണികണ്ഠൻ സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ അഞ്ജലി ഭാസ്കർ, ഇ കെ ശങ്കരൻ, ഇന്റിജൻസ് പീപ്പിൾസ് കളക്റ്റീവ് ചെയർമാൻ എം ഗീതാനന്ദൻ, ജഗൻ നന്ദ ( ആദിശക്തി സമ്മർ സ്കൂൾ ), മേരി ലിഡിയ ( സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആദിശക്തി സമ്മർ സ്കൂൾ ) തുടങ്ങിയവർ ഉദ്ഘാടന സമ്മേളന സെഷനിൽ പങ്കെടുത്തു. മുജീബ് റഹ്മാൻ വായി കുന്നം ( അധ്യാപകൻ ഐ ടി എസ് ആർ ) വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് നയിച്ചു. രാജഗിരി സോഷ്യൽ സയൻസ് ക്യാമ്പസിലെ ഗീതു മോൾ എസ് സ്വാഗതമാശംസിച്ചു. മൃദുല എസ് ആദിശക്തി സമ്മർ സ്കൂൾ 2021 2022 ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ആദിശക്തി സമ്മർ സ്കൂൾ ഹെൽപ്പ് ഡെസ്ക് ഇന്റെ പിന്തുണയോടെ വിവിധ ക്യാമ്പസുകളിൽ പ്രവേശനം ലഭിച്ച അറുപതോളം ഡിഗ്രി പിജി വിദ്യാർത്ഥികളും ഹെൽപ്പ് ഡെസ്ക് പ്രവേശനം ആവശ്യമുള്ള 25 കുട്ടികളും പങ്കെടുത്തു. അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് പ്രവേശനം ലഭിക്കാൻ ഉള്ള നടപടി ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ ചെയ്തു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ കൂടാതെ രാജഗിരി സോഷ്യൽ സയൻസ് ക്യാമ്പസിലെ എം എസ് ഡബ്ല്യു വിദ്യാർഥിനികളും എറണാകുളം ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥികളും കമ്മ്യൂണിറ്റി വോളണ്ടിയർ സും ഹെൽപ്പ് ഡെസ്ക് ഇന്റെ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്തു. വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക പരിപാടികൾക്ക് വിജീഷ് കെ ( ഗവൺമെന്റ് കോളേജ് തൃപ്പൂണിത്തറ ) നേതൃത്വം നൽകി.



Leave a Reply