May 9, 2024

വി.കെ.എസ് സ്മൃതി സംഗമം നടത്തി

0
Img 20211019 Wa0038.jpg
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, ശാസ്ത്ര കലാജാഥയുടെ തുടക്കം മുതൽ തന്നെ കരുത്തുറ്റ ആശയാവിഷക്കാരങ്ങളും, സംഗീതശില്പങ്ങളും കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കുകയും ചെയ്ത പ്രൊഫ വി.കെ.ശശിധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കൽപ്പറ്റയിൽ വി.കെ.എസ് സ്മൃതി സംഗമം നടത്തി. 
നിരവധിഗാനങ്ങൾക്ക് ഈണം നല്കുകയും ഹൃദയ സ്പർശിയായി ആലപിക്കുകയും ചെയ്തിട്ടുണ്ട്. വി കെ എസ്.
സാക്ഷരതയജ്ഞകാലത്ത് പാടിയ ഏന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ….എല്ലാം നമുക്കു പഠിക്കേണം…. തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായീടാൻ എന്ന അദ്ദേഹത്തിന്റെ ഗാനം കേരളം ആവേശത്തോടെ ഏറ്റു പാടിയത് ആയിരുന്നു . 
വിവിധ പുരോഗമന പ്രസ്ഥ നങ്ങൾക്കും പ്രിയങ്കരനായിരുന്ന ജനകീയ ഗായകനെ ഓർമ്മിച്ചു കൊണ്ട് കൽപ്പറ്റ ഗവ.എൽ.പി.സ്കൂളിൽ നടന്ന വി.കെ.എസ്. സ് മൃതി സംഗമത്തിൽ പരിഷത്തിൻ്റെ മുൻ ജില്ല സെക്രട്ടറിയും,സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണത്തിലും ജില്ല തലനേതൃത്വവും നല്കിയ സി.കെ.ശിവരാമൻ വി.കെ.എസുമായുള്ള ബന്ധത്തിൻ്റെ ഊഷ്മളത പങ്കവെച്ചു. പരിഷത്തിൻ്റെ കോഴിക്കോട് ജില്ല മുൻ സെക്രട്ടറിയും കവിയുമായ ടി.പി.വിശ്വനാഥൻ വി.കെ.എസിലെ സംഗീതജ്ഞൻ്റെ ലാഭേഛയില്ലാത്ത പ്രവർത്തനങ്ങളെ ഓർമ്മിപ്പിച്ചു. തുടർന്ന് എ.റ്റി.ഷൺമുഖൻ (സെക്രട്ടറി കെ .ജി .ഓ. എ.), കെ.ആനന്ദൻ (പ്രസിഡൻ്റ് 'എൻ.ജി.ഒ.യൂണിയൻ) ,ഷിജു മാത്യൂ (ജില്ല വൈസ് പ്രസി.കെ.എസ്.ടി.എ.), എ.കെ.രാജേഷ് (ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം) ഇ.എ.രാജപ്പൻ (പുരോഗമന കലാസാഹിത്യ സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം) പ്രൊഫ.കെ.ബാലഗോപാലൻ (പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം) തുടങ്ങിയവർ വി.കെ.എസിനെ അനുസ്മരിച്ച് സംസാരിച്ചു.
തുടർന്ന് വി.കെ.എസിൻ്റെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു കൊണ്ട് നടത്തിയ ഗാനാഞ്ജലിയക്ക് കെ.എൻ .ലജീഷ്, ഒ.കെ.പീറ്റർ, സുദീപ് ബൽറാം, ബിനു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നല്കി. ഫേസ്ബക്ക് ലൈവ് ആയും പരിപാടി സംപ്രേഷണം ചെയ്തു. 500 ലധികം പേർ കണ്ടു. 
പരിഷത്ത് ജില്ല പ്രസിഡൻ്റ് പി.ആർ.മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.എം.ടോമി സ്വാഗതവും, ജോ. സെക്രട്ടറി.ഡോ. ആർ എൽ രതീഷ് ആർ.എൽ നന്ദിയും പറഞ്ഞു. വൈസ് പ്രസി.എം.കെ. ദേവസ്യ, കെ വിശാലാക്ഷി, കെ.പി.അനിൽകുമാർ, നിധിൻ പി.വി, ജോമിഷ് പി.ജെ , സി കെ ദിനേശൻ തുടങ്ങിയവർ നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *