April 30, 2024

ജനങ്ങളെ തന്ത്രപൂർവ്വം കുടിയൊഴുപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനസംരക്ഷണ സമിതി നിവേദനം നൽകി

0
Img 20201009 Wa0323.jpg
 
 *തലപ്പുഴ
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ബഫർ സോൺ കരട് വിജ്ഞാപനവും, മലബാർ വന്യജീവി സങ്കേതം കടുവ സങ്കേതമാക്കി മാറ്റാനുള്ള നീക്കങ്ങളും, ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാനുള്ള നീക്കവും, ജനങ്ങളെ തന്ത്രപൂർവ്വം കുടിയൊഴുപ്പിക്കാനുള്ള നീക്കങ്ങളും തവിഞ്ഞാൽ പഞ്ചായത്ത് സമിതിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുള്ള നിവേദനം ജനസംരക്ഷണ സമിതി തവിഞ്ഞാൽ റീജിയണൽ കമ്മറ്റിയംഗങ്ങൾ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനീഷ സുരേന്ദ്രന് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീ. ബാബു ഷജിൽ, ശ്രീ. ഷജിത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി. തലമുറകളായി പരിസ്ഥിതിയെയും, അമൂല്യ ജൈവ സമ്പത്തിനെയും, വനത്തെയുമൊക്കെ സംരക്ഷിച്ചു ജീവിക്കുന്ന സാധാരണക്കാരായ പ്രദേശ വാസികളെ അതിതീവ്രമായ ജീവിത ദുരിതത്തിലേക്കും, നഷ്ടപരിഹാരം പോലും ലഭിക്കാത്ത കുടിയിറക്കിലേക്കും നയിക്കുന്ന കരട് വിജ്ഞാപനങ്ങൾ റദാക്കി, പകരം തദ്ദേശവാസികളുടെ പങ്കാളിത്വം കൊണ്ടും, സുസ്ഥിര കൃഷിമാതൃകകൾ കൊണ്ടും യാഥാർഥ്യമാകുന്ന വികേന്ദ്രീകൃത ജനാധിപത്യ പരിസ്ഥിതി സംരക്ഷണ നയങ്ങൾ രൂപീകരിക്കപ്പെടുവാൻ, സംസ്ഥാന – കേന്ദ്ര സർക്കാരുകളോട് ജനപക്ഷത്തു നിൽക്കുന്ന ഒരു ഭരണസമിതി എന്ന നിലക്ക് ആവശ്യപ്പെടണമെന്നും നിവേദനത്തിലൂടെ ഉന്നയിച്ചു. മാനന്തവാടി രൂപത ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. ആന്റോ മമ്പള്ളി, തവിഞ്ഞാൽ റീജിയണൽ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, കൺവീനർ ജോണി പീക്കുന്നേൽ, ഫാ. ജോഫിൻ മുളകുടിയാങ്കൽ, മെമ്പർമാരായ ചാർളിറ്റ് ഇടയാടിയിൽ, ബിനു നെടുംചാലിൽ, ജോയി കൊച്ചുപാറയ്ക്കൽ, ബേബി കുറുമുട്ടത്ത്, ജോണി പീക്കുന്നേൽ,
ഫ്രാൻസിസ് കൈതയ്ക്കൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *