May 3, 2024

വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തിൽ കഴിയാൻ ഡൊമിസിലിയറി കെയർ സെൻററുകൾ കൽപ്പറ്റ:കോവിഡ്

0
വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തിൽ കഴിയാൻ ഡൊമിസിലിയറി കെയർ സെൻററുകൾ
കൽപ്പറ്റ:കോവിഡ് ബാധിതരാണെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലാത്തവരെ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിൻ്റെ മേൽനോട്ടത്തിൽ ഡിസിസി അഥവാ ഡൊമിസിലിയറി കെയർ സെൻററുകൾ പ്രവർത്തനമാരംഭിച്ചത്.
വീടുകളിൽ സ്വന്തമായി നിരീക്ഷണത്തിൽ ഇരിക്കാൻ മുറികളോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാത്തവർ, ആദിവാസി കോളനികളിൽ താമസിക്കുന്ന പോസിറ്റീവ് ആകുന്നവർ, പരിചരിക്കാൻ ആരുമില്ലാതെ തനിച്ച് താമസിക്കുന്നവർ,  അതിഥി തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ഇത് പ്രയോജനകരമാണ്. വീടുകളിൽ എന്നപോലെ ലക്ഷണം കൂടുതൽ ആകുന്ന സമയത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ, സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ, കോവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്ക് രോഗികളെ മാറ്റുന്നതാണ്.
എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരാണ്.
ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻസറുകളിൽ ഡോക്ടറുടെ സേവനം  ലഭ്യമാക്കുന്നുണ്ട്. ഡൊമിസിലിയറി കെയർ സെൻററുകളിൽ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കില്ല. എന്നൽ ഗോത്ര വർഗ്ഗ വിഭാഗം ആളുകൾ താമസിക്കുന്ന ഡി സി സി കളിൽ ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും സന്ദർശിക്കുന്നതാണ്. ചികിത്സ ആവശ്യമുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി ചികിത്സ ലഭ്യമാകുന്നതാണ്. ഈ കേന്ദ്രങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. രോഗികൾ ധാരാളം വെള്ളം കുടിക്കണം, 8 മണിക്കൂറെങ്കിലും ഉറങ്ങണം, നല്ല ഭക്ഷണം കഴിക്കണം, പുകയില ഉപയോഗം ഒഴിവാക്കണം. ലക്ഷണങ്ങൾ കൂടുന്ന അവസരത്തിൽ ആരോഗ്യ പ്രവർത്തകർകരെ അറിയിക്കണം.
 വീടുകളിൽ നിരീക്ഷണത്തിൽ കഴിയാവുന്ന പോസിറ്റീവായ രോഗികൾ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലെങ്കിൽ ഇത്തരം കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്തണമെന്നും രോഗലക്ഷണങ്ങൾ കൂടുതൽ ആകുന്ന സമയത്ത് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *