April 30, 2024

ഭക്തിനിർഭരം സന്നിധാനം; ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്ത ജനലക്ഷങ്ങൾ

0
Img 20220114 181358.jpg
                       

 
ശബരിമല:  ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി.
പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും.
തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.
സംക്രമവേളയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടത്തിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നിഅയ്യപ്പൻ എത്തിച്ച നെയ്‌ത്തേങ്ങകൾ ശ്രീകോവിലിൽ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *