April 26, 2024

Day: December 17, 2019

Img 20191217 Wa0151.jpg

പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികൾ കലക്ട്രേറ്റ് മാർച്ച് നടത്തി.

കൽപ്പറ്റ: ആവശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ  സമരങ്ങളുടെ ഭാഗ മായി  വ്യാപാരികൾ  വയനാട്  ജില്ലാ   കളക്ട്രേറ്റിലേക്ക് ...

Img 20191217 Wa0138.jpg

നാടിന്റെ ആവശ്യങ്ങൾ പഠിക്കാൻ നബാർഡ് ഉദ്യോഗസ്ഥ സംഘം വയനാട്ടിൽ

കൽപ്പറ്റ:  നാടിനെയും നാടിന്റെ    ആവശ്യങ്ങളെയും നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് നബാർഡിൽ പുതുതായി ജോലിയിൽ പ്രവേശിച്ച 25 ഉദ്യോഗസ്‌ഥർ ഒരുമാസത്തെ പഠനത്തിനായി വയനാട്ടിൽ എത്തി. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്  നബാർഡ് 06 മാസക്കാലം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് വിദഗ്ധ   പരിശീലനം നൽകാറുണ്ട്. ഇതിൽ ഒരു മാസക്കാലം റൂറൽ ഇമ്മെർഷൻ പ്രോഗ്രാം ഗ്രാമീണ തലത്തിൽ നടത്തിവരുന്നു.ഇതിൽ ഉൾപ്പെടുത്തിയാണ് വയനാട്ടിൽ ടീം എത്തിച്ചേർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ വയനാട് മാത്രമാണ് പഠനത്തിനായിതെരഞ്ഞെടുത്തിരിക്കുന്നത്. വയനാട്ടിലെ പഠനത്തിന് മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്നു. കഴിഞ്ഞ 04 വർഷവും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ,ഡൽഹി, ബീഹാർ,ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഘട്ട്,ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട് എന്നീ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 25 ഉദ്യോഗസ്‌ഥർ ആണ് ടീമിൽ ഉള്ളത്. ടീം ജില്ലാ സഹകരണബാങ്ക്, എടവക  ഗ്രാമ പഞ്ചായത്ത്, സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷൻ, ബ്രഹ്മഗിരിഡെവെലപ്മെൻറ് സൊസൈറ്റി, ജില്ലാസഹകരണ ബാങ്ക്, തരിയോട് മിൽക്ക് സൊസൈറ്റി, അമ്പലവയൽ മിൽക്ക് സൊസൈറ്റി, സുൽത്താൻ ബത്തേരി മിൽക്ക്  സൊസൈറ്റി, ശ്രേയസ് ബത്തേരി, ഗുരുകുലബൊട്ടാണിക്കൽ ഗാർഡൻ, ബാണാസുര ഫ്ളോട്ടിങ് സോളാർ പ്രൊജക്റ്റ്, ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തണൽ പ്രൊഡ്യൂസർകമ്പനി, മെഡിസിനൽ പ്ലാന്റ്‌സ് കൺസർവേഷൻ ഗാർഡൻ ബോയ്‌സ് ടൌൺ,ബയോവിൻ അഗ്രോറിസർച്ച്, ഉറവ് തൃക്കൈപ്പറ്റ,റേഡിയോ മാറ്റൊലി, പോർലോം വാട്ടർഷെഡ് പദ്ധതി, തവിഞ്ഞാൽ വാടി പദ്ധതി എന്നിവയിൽ സന്ദർശനം നടത്തി. കൂടാതെ മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർജോസ് പൊരുന്നേടം, സംസ്ഥാന ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പ്രകാശ്.  ജില്ലാകുടുംബശ്രീ മിഷൻ ഡയറക്ടർ, നബാർഡ് ജില്ലാമാനേജർ എന്നിവരുമായി സംവദിക്കുകയുംചെയ്‌തു. പഠനത്തിന് വയനാട് സോഷ്യൽസർവീസ് സൊസൈറ്റി ഡയറക്ടർറ.  ഫാ.പോൾ കൂടല , അസ്സോസിയേറ്റ്ഡയറക്ടർ റ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ നേതൃത്വം നൽകി. 

പൊതുഫണ്ട് വിനിയോഗിച്ച് കേസുകള്‍ നടത്തുന്നതില്‍ സഹകരണ സംഘങ്ങള്‍ക്കു മൂക്കുകയര്‍

കല്‍പ്പറ്റ:-പൊതുഫണ്ട് ഉപയോഗിച്ചു കേസുകള്‍ നടത്തുന്നതില്‍ സഹകരണ  സംഘങ്ങള്‍ക്കു നിയന്ത്രണം. ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ സഹകരണ രജിസ്ട്രാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ സഹകരണ സംഘങ്ങള്‍...

Img 20191217 Wa0004.jpg

വെള്ളമുണ്ടയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്

കൽപ്പറ്റ: വയനാട്ടിൽ ഹർത്താൽ ശക്തമാകുന്നു. വെള്ളമുണ്ടയിൽ കെഎസ്ആർടിസി ബസിനു നേരെ ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തി. കൽപ്പറ്റയിൽ നിന്നും തലശ്ശേരിയിലേക്ക്...

Img 20191217 Wa0003.jpg

രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ‘ആരവം 2020’ സ്വാഗത സംഘം ഓഫീസ് തുറന്നു.

വെള്ളമുണ്ട:  2019 ഡിസംബർ 29 മുതൽ വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന രണ്ടാമത്  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'ആരവം...