May 2, 2024

എൻ. ഡി.എ. സ്ഥാനാർത്ഥി തുഷാർ പത്രിക സമർപ്പിച്ചു.

0
B D J S Sthanarthi Pathrika Samarpikunnu
കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം.  ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള,  ബിജെപി  ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ ഷാജി, അഡ്വ. സി.ഡി അനില്‍, എന്നിവര്‍ ചേര്‍ന്നാണ് പത്രിക സമര്‍പ്പിച്ചത്.ബിജെപി ദേശീയ സമിതി അംഗം  നിര്‍മ്മല്‍ കുമാര്‍ സുരത    ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, , അഡ്വ. സിനില്‍ മുണ്ടപ്പള്ളി,ഫാ. റിജോ നിരപ്പുകണ്ടം തുടങ്ങിയവരും ബിജെപി നേതാക്കളായ പള്ളിയറ രാമന്‍, പി.സി മോഹനന്‍, പി.ജി ആനന്ദകുമാര്‍, കെ.ബി മദന്‍ലാല്‍, കെ. സദാനന്ദന്‍ കേരള കോണ്‍ഗ്രസ് പി.സി തോമസ് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആന്റോ അഗസ്റ്റിന്‍, ജില്ലാ പ്രസിഡണ്ട് അനില്‍ കരണി,  മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിനായി കളക്‌ട്രേറ്റില്‍ എത്തി. വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരം താനും രാഹുലും തമ്മിലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നിന്ന്  ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയതെന്ന് ഇവിടുത്തുകാര്‍ക്ക് ആറിയാം.  അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നത് മണ്ടത്തരമാണ്. എല്‍ ഡി എഫ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.
തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ വികസനത്തിന് രാത്രി യാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കാര്‍ഷിക,  ആദിവാസി, ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി പലകാര്യങ്ങളും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ ഇവിടെ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപെട്ടാല്‍ മൂന്നുമാസത്തിനുള്ളില്‍ രാത്രി യാത്രാ നിരോധനം നീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭാര്യആശയും മകന്‍ ദേവ്തുഷാറും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനും പത്രികാ സമര്‍പ്പണത്തിനും അനുഗമിച്ചു. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി തന്നെ  മണ്ഡലത്തില്‍ എത്തുമെന്നും തുഷാര്‍ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *