May 2, 2024

തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.

0
Img 20190403 Wa0024 1

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
  ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ പറഞ്ഞു. വയനാടിന്റെ വികസന കാര്യങ്ങള്‍ മാത്രമല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് രാജ്യത്തിന്റെ വികസനവും ചര്‍ച്ച ചെയ്യപ്പെടും. അമ്പത് വര്‍ഷത്തില്‍ അധികം അമേഠി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യുഡിഎഫ് ഭരിച്ച് കുളം തോണ്ടിയ മണ്ഡലമാണിത്. വയനാടിന് ഇടത് വലത് മുന്നണികളില്‍ നിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയില്‍ വയനാടിനെ ഉള്‍പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് വയനാടിന്റെ മുഖഛായ തന്നെ മാറും. ഭാവി പ്രതിപക്ഷ നേതാവിന് വോട്ട് ചെയ്യണോ എന്ന് ജനം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
  വയനാടിന്റെ വികസനത്തിന് രാത്രി യാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കാര്‍ഷിക,  ആദിവാസി, ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി പലകാര്യങ്ങളും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ ഇവിടെ നടപ്പിക്കാനാകും . തെരഞ്ഞെടുക്കപെട്ടാല്‍ മൂന്നുമാസത്തിനുള്ളില്‍ രാത്രി യാത്രാ നിരോധനം നീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും ഗുരുദേവനെ കുരിശില്‍ തറച്ചതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല് നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തിന് ഗുണകരമായി ഇത് വഴിയാണ് ഇന്ന് കര്‍ഷകരുടെ അക്കൗണ്ടില്‍ 6000 രൂപവീതം എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ സമിതി അംഗം  നിര്‍മ്മല്‍ കുമാര്‍ സുരത,ബിജെപി  ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍,   ബിഡിജെഎസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ഫാ. റിജോ നിരപ്പുകണ്ടംബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ ഷാജി,  ബിജെപി നേതാക്കളായ  പി.സി മോഹനന്‍, കെ. സദാനന്ദന്‍ ,പി.ജി ആനന്ദകുമാര്‍, കേരള കോണ്‍ഗ്രസ് പി.സി തോമസ് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആന്റോ അഗസ്റ്റിന്‍എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *