April 28, 2024

മാനന്തവാടിനഗരസഭ ഭരണം സർവ്വ മേഖലയിലും തികഞ്ഞ പരാജയവും അഴിമതി നിറഞ്ഞതുമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ

0
Img 20191031 Wa0282.jpg
മാനന്തവാടി:നഗരസഭ ഭരണം സർവ്വ മേഖലയിലും തികഞ്ഞ പരാജയവും അഴിമതി നിറഞ്ഞതുമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മത്സ്യ മാംസ മാർക്കറ്റ് അടഞ്ഞു കിടക്കുന്നതിനാൽ 50 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് നഗരസഭ ഭരണ സമിതി വരുത്തി വച്ചിരിക്കുന്നത് ഏന്നും .ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം നാല് വർഷമായ നിലച്ചിരിക്കുകയാണ് എന്നും  ,ബസ്സ് സ്റ്റാൻൻഡ് കെട്ടിടത്തിലെ 38 റു മുകൾ ലേലം ചെയ്ത് എടുത്തവർക്ക് കൊടുക്കാൻ ഈ ഭരണ സമതിക്ക് ഇനിയും സാധിച്ചിട്ടിലഏന്നും. ഈ ഇനത്തിലും ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭ വരുത്തി വച്ചിരിക്കുന്നത്. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് പാസായ33 കോടി രൂപ രൂപയിൽ 50 ലക്ഷം രൂപ പോലും ചെലവഴിക്കാൻ നഗരസഭക്കായിട്ടില്ല. 6500 തോഴിലാളികൾക്ക് വർഷം 100 കൊടുക്കേണ്ടതിൽ 10 പണി പോലും കൊടുക്കുവാൻ നഗരസഭ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയായതിന്റെ ഫലമായ് ദേശിയ നഗര ഉപജിവന മിഷൻ ദാരിദ്ര ലഘുകരണത്തിന് സ്വയം തൊഴിൽ നൽകാൻ ഒത്തിരി അവസരങ്ങൾ ഉണ്ടായിട്ടും ഇത് വരെ 17 പേർക്കാണ് തൊഴിൽ സംരംഭം നൽകാൻ കഴിഞ്ഞിട്ടുള്ളു. 15 കണ്ടിജന്റ് സാനിറ്ററി നിയമനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സ്വാന്തക്കാരെ തിരുകി കയറ്റി ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് ഏന്നും .ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ നഷ്ടമാണ് നഗരസഭ വരുത്തി വച്ചിരിക്കുന്നത് ഇങ്ങനെ ഏത് മേഖല എടുത്താലും സമ്പൂർണ്ണ പരാചയമാണ് ഏന്നും
പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ജേക്കമ്പ് സെബാസ്റ്റ്യൻ. സ്റ്റെർവിൻസ്റ്റാനി, വി.ഡി അരുൺ കുമാർ, ഷിജ ഫ്രാൻസിസ്, ഹുസൈൻ കുഴിനിലം, വി യു ജോയി ,ഹരി ചാലിഗദ്ദ, സ്വപ്ന ബിജു,സക്കിനഹംസ, മഞ്ജുള അശോകൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *