April 28, 2024

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണം-ജില്ലയിൽ അനുശോചന യോഗങ്ങൾ നടത്തി

0
20191101 163701.jpg

കൽപ്പറ്റ:സി പി ഐ മുൻ ദേശീയ ഡെപ്യൂട്ടി സെക്രട്ടറിയും, എ ഐ ടി യു സി ജനറൽ സെക്രട്ടറിയുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലിയിലെ വിവിധയിടങ്ങളിൽ അനുശോചന യോഗങ്ങൾ നടത്തി. രാജ്യത്തെ തൊഴിലാളികൾക്ക് നികത്താനാകാത്ത നഷ്ട്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സംഭവിച്ചരിക്കുന്നതെന്ന് വിവിധ യോഗങ്ങളിൽ പ്രസംഗിച്ച് നേതാക്കൾ അനുസ്മരിച്ചു. കൽപറ്റയിൽ നടന്ന അനുശേോചന യോഗത്തിൽ പി പി ആലി ആധ്യക്ഷത വഹിച്ചു. സി എസ് സ്റ്റാൻലി അനുശോചന പ്രമേയം അവതരിപ്പിച്ചു. പി എ മുഹമ്മദ്, വിജയൻ ചെറുകര, പി കെ മൂർത്തി, സി മൊയ്തീൻ കുട്ടി, എൻ ഒ ദേവസ്യ, ഏച്ചോം ഗോപി, പി കെ മുരളീധരൻ നായർ, ബി രാധാകൃഷ്ണ പിളള, മാടായി ലത്തീഫ്, ഡോ അന്പി ചിറയിൽ, എം വി ബാബു, മഹിതാ മൂർത്തി എന്നിവർ പ്രസംഗിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന അനുശോചന യോഗത്തിൽ ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ കെ ഗീവർഗീസ്, സി എം സുധീഷ്, പ്രഭാകരൻ നായർ, എൻ ഫാരിസ്, അയ്യൂബ്, ബാബു പഴുപ്പത്തൂർ,ജുനൈദ് കൈപ്പാണി, വി പി വർക്കി, അഷറഫ്, വിനു ഐസക്, ഷാജി എന്നിവർ പ്രസംഗിച്ചു. പുൽപ്പള്ളിയിൽ നടന്ന അനുശോചന യോഗത്തിൽ ടി ജെ ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കെ എൽ പൗലോസ്, കെ എൻ സിബ്രമണ്യൻ, എൻ വി ഉലഹന്നാൻ, എം വി നന്ദനൻ, എ എ സുധാകരൻ, വിൽസൺ നെയും കൊന്പിൽ,മണി പവനാൽ, വിജയൻ കുടിലിൽ, മത്തായി ആതിര, പി എസ് ജനാർദ്ധനൻ, എൻ വി വേലായുധൻ നായർ, ബെന്നി കുറുംപാപാലകോട്ടിൽ, സി ഡി ശശി, സി പി ഭരതരാജൻ, എ ആർ കൃഷ്ണൻകുട്ടി, ശിവദാസൻ, വി എം ജയചന്ദ്രൻ എന്നിവരും മാനന്തവാടിയിൽ നടന്ന അനുശോചന യോഗത്തിൽ വി കെ ശശിധരൻ, അധ്യക്ഷത വഹിച്ചു.ഇ ജെ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.വി വി ആന്റണി, ശോഭാ രാജൻ, വി രഞ്ചിത്ത് കുമാർ, കെ പി വിജയൻ എന്നിവർ പ്രസംഗിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *