May 8, 2024

വയനാട് കര്‍ഷകരുടെ ശവപറമ്പായി മാറുന്നു സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരമായ നിസംഗത അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്സ്

0

കല്‍പ്പറ്റ: മേപ്പാടി തൃക്കൈപ്പറ്റയില്‍ ആത്മഹത്യ ചെയ്ത സനലിന്റെ മരണത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും, വയനാടിനെ കര്‍ഷകന്റെ ശവപറമ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗം ആരോപിച്ചു. രണ്ട് മഹാപ്രളയങ്ങളിലൂടെ തകര്‍ന്നടിഞ്ഞ വയനാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജില്ലയില്‍ 2414 പേര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന്റെ അടിയന്തിര സഹായം ഇനിയും ലഭിക്കാനുണ്ട്. ഇതില്‍ 1655 പേരും വൈത്തിരി താലൂക്കിലാണ്. ഈ വിഷയത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ക്രൂരമായ നിസംഗത നടിക്കുകയാണ്. ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പഞ്ചായത്ത് ദിനാഘോഷത്തിന്റെ പേരില്‍ കോടികളുടെ ധൂര്‍ത്താണ് നടന്നത്. സനലിന്റെ കുടുംബത്തിന് അടിയന്തിരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തില്‍ ആശ്രിതര്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും, വയനാടിനെ ദുരിതബാധിത പ്രദേശമായി പ്രഖ്യപിക്കണം എന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 9-ാം തിയ്യതി വയനാട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, എം.എം രമേശ്  മാസ്റ്റര്‍,പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടണ്‍ി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, പി.ടി ജോസഫ്, ടി.ജെ ജോസഫ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *