May 8, 2024

ശോഭയുടെ മരണം : ആക്ഷൻ കമ്മിറ്റി മാർച്ച് 9ന് എസ്.എം.എസ് ഡി.വൈ.എസ്.പി. ഓഫീസ് മാർച്ച് നടത്തും.

0
 മാനന്തവാടി:
കുറുക്കൻമൂലയിലെ  ശോഭയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഊര് സമിതി ശോഭയുടെ വീട്ടിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം പത്ത് ദിവസം പിന്നിട്ടു.അതേ സമയം അന്വേഷണം ഊർജിതമെന്ന് പോലീസ് .
ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് രാവിലെയാണ് കുറുക്കൻമൂലകളപ്പുര കോളനിയിലെ ശോഭ വീട്ടിൽ നിന്നും അകലെ മാറി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷേക്കേറ്റാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ രാത്രിയിൽ ശോഭയുടെ ഫോണിലേക്ക് ആരോ വിളിച്ച പ്രകാരം ശോഭ പോയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ശോഭയുടെ ബന്ധുക്കളും പ്രദേശവാസികളും പറയുന്നത് ആളെഴിഞ്ഞ വീട്ടിൽ നിന്നും രക്തകറ കണ്ടതും തലേ ദിവസം രാത്രിയിൽ സ്ത്രീയുടെ അലർച്ച കേട്ടതും പ്രദേശവാസികളുടെ സംശയം കൂട്ടുകയാണ്. പ്രദേശത്ത് നിന്നും ലഭിച്ച ഫോണിന്റെ മെമ്മറി കാർഡും കോളനിക്കാർ പോലീസിന് കൈമാറിയിരുന്നു. സംഭവത്തിൽ സ്ഥലമുടമയെപോലീസ് അറസ്റ്റ് ചെയ്തെതെങ്കിലും അയാൾ ജാമ്യത്തിലിറങ്ങുകയും ചെയ്തു. മരണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത പശ്ചാതലത്തിലാണ് ഇന്ന് ചേർന്ന ആക്ഷൻ കമ്മിറ്റി 9ന് മാനന്തവാടി sms ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത് .
ശോഭയുടെ മരണത്തിനുത്ത വാദിയായവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഊര് സമിതി ശോഭയുടെ വീട്ടിൽ നടത്തിവരുന്ന സത്യാഗ്രഹം ഇതിനകം പത്ത് ദിവസം പിന്നിട്ടു.അതെ സമയം സൈബ സെല്ലിന്റെ സഹയാത്തോടെ പ്രത്യേക അന്വോഷണ സംഘം കേസ് അന്വേഷിച്ചു വരുന്നുണ്ടെന്നാണ് കേസ് അന്വേഷണം ഓണം  പോലീസ് പറയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *