May 8, 2024

സ്വകാര്യ കമ്പനി ഉല്പ്പന്നങ്ങളുടെ പരീക്ഷണശാലയാക്കി വയനാടൻ കൃഷിയിടങ്ങളെ മാറ്റുന്നു: വയനാട് കർഷക കൂട്ടായ്മ

0
Img 20200307 Wa0181.jpg
 
കൽപ്പറ്റ:വയനാട് പാക്കേജിന്റെ  പേരിൽ കോടികൾ ചിലവിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് പൊടികളും, ടോണിക്കുകളും ,ഗുളികകളും വാങ്ങി കുരുമുളക് കർഷകർക്ക് നൽകുകയും വയനാട്ടിലെ കൃഷി ഭൂമി ഇത്തരം സ്വകാര്യ കമ്പനികളുടെ പരീക്ഷണശാലയായും  കർഷകരെ ഇത്തരം കമ്പനികളുടെ വേദനമില്ലാത്ത പണിയാളുകളാക്കി  മാറ്റുകയും ചെയ്യുന്ന സമീപനരീതി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തിരുത്തണമെന്ന് വയനാട് കർഷക കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വലിയ വില വരുന്ന ബ്ലുറിച്ച് ,സ്പാ 4 എന്നീ ലായനികളും ടിക്കോ കാപ്പ് ,ടോഫ്ക്കോ ബ്യുവേറിയ,കോപ്പർ സർഫേറ്റ്,ഫൈറ്റോഡ്രാൻ,അഗ്രിബ്ലോസ്സം,സ്യുഡോമോണാസ് എന്നീ പേരുകളിലുള്ള പൗഡറുകളും ടിക്കോകോപ് എന്ന പേരിലുള്ള ഗുളികകളും ആണ് കുരുമുളക് സമിതികൾ മുഖേന ഇപ്പോൾ കർഷകർക്ക് നൽകുന്നതെന്നും ഇവർ പറഞ്ഞു. 
ധ്രുദവാട്ടം ,സാവധാനം വാട്ടം എന്നിവയ്ക്ക് പുറമെ പ്രളയവും കുരുമുളകിന് ബാധിച്ചിരിക്കുകയാണ്. ലഭ്യമായ ഒരു പ്രതിവിധി ഇക്കാര്യത്തിൽ നാളിതുവരെ ഒരു ഗവേഷണ കേന്ദ്രത്തിലും  കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
 ലക്ഷക്കണക്കിന് രൂപയുടെ ഇൻപുട്ട് ആണ് ഇപ്പോൾ മാറി മാറി വിവിധ സ്വകാര്യ കമ്പനികളിൽ നിന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് നൽകുന്നത് യാതൊരുവിധത്തിലും കർഷകർക്ക് ഉപയോഗിക്കാൻ പറ്റാത്ത സമയത്താണ് ഇവയുടെ വിതരണം.രാസവളങ്ങൾ പോലും ഉപയോഗിക്കാൻ സാധ്യമല്ലാത്ത കൊടിയ വേനലിൽ മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് മണ്ണിനു ഈർപ്പം ഉള്ളപ്പോൾ മാത്രം ഉപയോഗിക്കേണ്ട ജൈവ ഉൽപ്പന്നങ്ങൾ ആണ് നൽകുന്നത്.
 ഇവ സാധാരണ ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഉപയോഗിക്കാൻ പറ്റുകയുള്ളു .ജനുവരി ഫെബ്രുവരി മാസത്തിൽ വാരിക്കോരി നൽകുന്ന ഇത്തരം ഇൻപുട്ട്‌കൾ പൊതുവേ കർഷകർ ചാക്കിൽകെട്ടി സൂക്ഷിക്കുകയാണ് പതിവ്.വേനലും വർഷവും കടന്നു വരുമ്പോഴേക്കും ഇവയിൽ ഭൂരിഭാഗവും പ്രയോജനരഹിതമാവുകയും ചെയ്യും.
വ്യക്തിഗത ആനുകൂല്യങ്ങൾ നൽകിയാൽ അത് ഓരോ വർഷവും ലഭിക്കും .എന്നാൽ സ്വകാര്യ കമ്പനി ഉൽപ്പന്നങ്ങൾ മൊത്തമായി വാങ്ങിയാൽ കമ്മീഷൻ പാരിതോഷികങ്ങളും വിദേശയാത്ര ഓഫറുകളും ഉദ്യോഗസ്ഥർക്ക് ലഭിക്കും.വയനാട്ടിലെ കുരുമുളക് ഉൽപാദനം ഏക്കറിൽ 30 കിലോയിൽ താഴെയാണ് .
മുള്ളൻകൊല്ലി പുൽപ്പള്ളി പ്രദേശങ്ങളിൽ 475 പേർക്ക് പൂർണമായും 7500 ഓളം പേർ ഭാഗികമായും 2018 19 ലെ പ്രളയം കുരുമുളക് നശിച്ചു.ഇവിടെ ഈ കർഷകരെ പുനർജ്ജീവിപ്പിക്കാൻ ഒരു നയാപൈസ അനുകൂലം നല്കുന്നില്ല. ഇൻപുട്ട് വിതരണം അവസാനിപ്പിച്ച് കർഷകർക്ക് ജലസേചന സൗകര്യത്തിന് പൂർണമായും ഫണ്ട് വിതരണം നടത്തുകയും, നാടൻ ചാണകം വാങ്ങുന്നതിന് കർഷകർക്ക് സബ്സിഡി നൽകുകയും വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *