April 28, 2024

കുരങ്ങ് പനി പ്രതിരോധം: നിർദ്ദേശങ്ങൾ പാലിക്കണം

0

   കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി   വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തും. ആദ്യ ഡോസിന്  ശേഷം ഒരു മാസം കഴിഞ്ഞും ആറുമാസം കഴിഞ്ഞും ഓരോ ഡോസ് വാക്‌സിന്‍ കൂടി എടുക്കണം. തുടര്‍ വര്‍ഷങ്ങളില്‍ ഓരോ ബൂസ്റ്റര്‍ ഡോസ് മാത്രം എടുത്താല്‍ മതിയാകും. ലേപനങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ കുരങ്ങ് പനി സ്ഥിരീകരിക്കപ്പെട്ട 14 പേരില്‍ 4 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

1. കുരങ്ങു മരണം നിരീക്ഷിക്കേണ്ടതും കുരങ്ങിന്റെ മൃതശരീരം കിടക്കുന്നതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാലത്തിയോണ്‍ പൌഡര്‍ വിതരണം.  ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായും വാക്‌സിനേഷന്‍ എടുക്കണം.  
2. അസുഖം ബാധിച്ചതോ അസുഖ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആയ കുരങ്ങുകളെ കൂട്ടിലാക്കി ജനവാസമുള്ള പ്രദേശങ്ങളില്‍ നിന്നും മാറ്റണം. ഇവ മരണപ്പെടുകയാണെങ്കില്‍ 6 മണിക്കൂറിനകം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതും കുരങ്ങു പനി  മൂലമാണോ മരണം എന്ന് ഉറപ്പ് വരുത്തണം.  

3. വിറകിനായും മറ്റും വനത്തില്‍ പ്രവേശിക്കുന്നവരും രോഗം പടരാനിടയുള്ള വനാതിര്‍ത്തിയോട് ചേര്‍ന്നു താമസിക്കുന്ന പട്ടികവര്‍ഗ്ഗകോളനികളില്‍ താമസിക്കുന്നവരും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.  

4. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌ക്കരിക്കുന്നത് കുരങ്ങിന്റെ സാന്നിധ്യം ജനവാസ കേന്ദ്രങ്ങളില്‍  ഒഴിവാക്കാന്‍ സഹായിക്കും.

5. വനത്തിനോടടുത്ത മേഖലകളിലും പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലും പനി, മറ്റ് അസുഖങ്ങളുടെയും വിവരങ്ങള്‍ പ്രൊമോട്ടര്‍മാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഫോണ്‍  : 04936 204151  ടോള്‍ ഫ്രീ 1077.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *