April 28, 2024

കോവിഡ്19 വൈറസ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍

0
. വിദ്യാലയങ്ങള്‍  അടച്ച സാഹചര്യത്തില്‍ ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയൊന്നു നടക്കുന്നില്ലയെന്ന് ജില്ലാ വിദ്യാഭ്യസ ഡെപ്യുട്ടി ഡയറകടര്‍ ഉറപ്പ് വരുത്തണം.

· ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. 

· ഉത്സവ നടത്തിപ്പിന് പോലീസ് മുമ്പാകെ ലഭിക്കുന്ന അപേക്ഷകളില്‍ കര്‍ശന നിയന്ത്രണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുവാദം വാങ്ങണം.
· വിവാഹങ്ങള്‍ ചുരുങ്ങിയ രീതിയില്‍ ലളിതമായി നടത്തണമെന്നും ഇത്തരത്തില്‍ വിവാഹം നടത്തുന്നതിന് മുന്‍പായി കളക്ടറേറ്റിലെ 04936204151 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.  

· ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും. ജില്ലാ സിവില്‍ സപ്‌ളൈ ഓഫിസര്‍ ഇതിനായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കേണ്ടതും ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കേണ്ടതുമാണ്.

· പൊതുജനങ്ങള്‍ ധാരളമായി എത്തുന്ന കളക്ടറേറ്റ് തുടങ്ങിയ  ഓഫിസുകളില്‍  രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സാനിറ്റൈസര്‍  ലഭ്യമാക്കണം.  

· വിദേശത്ത് നിന്നും വരുന്ന ആളുകള്‍ ആരോഗ്യ കേന്ദ്രങ്ങളിലോ   ജില്ലാ കണ്‍ട്രോള്‍ റൂമിലോ 04936 204151, വിവരം അറിയിക്കേണ്ടതും, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. 
· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം  ശക്തിപ്പെടുത്തും. 
· സര്‍ക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. 

· ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടര്‍ , സുരക്ഷ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും അടിയന്തര ഘട്ടങ്ങളില്‍ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സഹായം തേടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *