May 6, 2024

വ്യാജ വെളിച്ചെണ്ണ: ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ കര്‍ശനമാക്കി : ഒരു ലൈസന്‍സിക്ക് വിപണനം ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രം

0

· മാര്‍ച്ച് 15 നകം  ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണം
· ഒരു ലൈസന്‍സിക്ക് വിപണനം ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രം  
 
          മായം കലര്‍ന്നതും നിലവാരമില്ലാത്തതുമായ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിതരണവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി  ഭക്ഷ്യ സുരക്ഷാ വകുപ്പ്  നടപടികള്‍ കര്‍ശനമാക്കുന്നു.   മാര്‍ച്ച് 15 മുതല്‍ ഒരു ലൈസന്‍സിക്ക് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമാണ് വിപണനം നടത്താം.   സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവില്‍ 4 ബ്രാന്‍ഡുകള്‍വരെയായിരുന്നു  വിപണനം നടത്താന്‍ അനുമതി നല്‍കിയിരുന്നത്.  വെളിച്ചെണ്ണ നിര്‍മ്മാതാക്കളും വിതരണക്കാരും മാര്‍ച്ച് 15     നകം അവരവരുടെ ബ്രാന്‍ഡുകള്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം.  കേരളത്തിന് പുറത്ത് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ   വിതരണം ചെയ്യുന്നതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണം.  പുതിയ വെളിച്ചെണ്ണ ഉല്‍പാദകരും വിതരണക്കാര്‍ക്കും നടപടികള്‍ ബാധകമാണ്. വെളിച്ചെണ്ണയുടെ ഉത്പാദക വിതരണ സ്ഥാപനങ്ങള്‍  ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന്റെ പകര്‍പ്പും, ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ രേഖകളും, അനുമതി പത്രവും കൈവശം സൂക്ഷിക്കണം.  പരിശോധനാ സമയത്ത് ഇവ ഹാജരാക്കണം.   വ്യാപാരികള്‍  സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ശേഖരിച്ച വെളിച്ചെണ്ണകളില്‍ പലതും നിലവാരമില്ലാത്തതും വില കുറഞ്ഞ എണ്ണകള്‍ ചേര്‍ത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.  

വെളിച്ചെണ്ണയുടെ ബ്രാന്‍ഡിന്റെ പേരും ലേബലിന്റെ പകര്‍പ്പും ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന്റെ പകര്‍പ്പും മാനന്തവാടി ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍  ഹാജരാക്കണം.  മാര്‍ച്ച് 15 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡുകള്‍ വിപണനം നടത്തുന്നത് കുറ്റകരമാണ്.
 വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുകയോ പുനര്‍ പായ്ക്ക് ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്താല്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരമുളള നടപടികള്‍      സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ  വര്‍ഗ്ഗീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *