May 6, 2024

പക്ഷിപ്പനി ആശങ്ക വേണ്ട : മുട്ടയും കോഴിയിറച്ചിയും കഴിക്കാം

0
പക്ഷികളെ ബാധിക്കുന്ന ഒരു  വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഈ വൈറസ്, 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചുപോകുന്നു. ആയതിനാല്‍ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ തികച്ചും ഭക്ഷ്യയോഗ്യമാണ്, സുരക്ഷിതമാണ്. എന്നാല്‍ ബുള്‍സ്ഐ പോലുള്ള പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. അതോടൊപ്പം പകുതി വേവിച്ച മാംസവും ഒഴിവാക്കേണ്ടതാണ്.  കൂടാതെ  പാകം ചെയ്യുന്നതിനായി പച്ച മാംസം  കൈകാര്യം ചെയ്തതിനു ശേഷവും കൈകള്‍ സോപ്പും  വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും  പാലിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 
ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്കും ഉപയോഗിച്ച് കൈകാര്യം ചെയ്തതിനു ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കേണ്ടതുമാണ്.  
സംസ്ഥാനത്തു കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും,  ആശങ്കപ്പെടേണ്ടതില്ല, രോഗ ബാധിത പ്രദേശത്തിന്‍റെ 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവുചെയ്യുന്നതടക്കമുള്ള എല്ലാ രോഗനിയന്ത്രണമാര്‍ഗങ്ങളും കരുതല്‍ നടപടികളും  മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *