May 5, 2024

കൊറോണ പ്രതിരോധം: പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

0

  ജില്ലയില്‍  കൊറോണ പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കുന്നതിന്  പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.  രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തര    സാഹചര്യത്തിലാണ് ഡി.ഡി.എം.എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടിക്രമങ്ങള്‍.  ഇതിന്റെ ഭാഗമായി ജില്ലാതല സംഘവും അതിന് കീഴിലായി ഒമ്പത് ഉപസംഘങ്ങളുമാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) എന്നിവരടങ്ങിയതാണ് ജില്ലാതല സംഘം. ഈ സംഘത്തിന് പുറമെ ക്വാറന്റൈന്‍ മാനേജ്‌മെന്റ്, ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ്, മാന്‍പവര്‍ ആന്റ് വെഹിക്കിള്‍ മാനേജ്‌മെന്റ്, ആള്‍ക്കൂട്ടങ്ങളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും നിരീക്ഷണം, വകുപ്പ്തല ഏകോപനവും ക്രമസമാധാനവും, ഡോക്യൂമെന്റേഷന്‍, മൊബൈല്‍ സ്‌ക്വാഡ്, ഇന്റര്‍ ഡിസ്ട്രിക് കോര്‍ഡിനേഷന്‍, ഇന്റര്‍ ഡിസ്ട്രിക്ട്  സ്റ്റേറ്റ് ഇവാക്വേഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ഉപ സംഘങ്ങള്‍ പ്രവര്‍ത്തിക്കും.

      ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ക്വാറന്റൈന്‍ മാനേജ്‌മെന്റ് ചുമതല. വിദേശത്ത് നിന്ന് എത്തുന്നവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും രോഗലക്ഷണമുളളവരെ കണ്ടെത്തി ഐസലേഷനില്‍ പാര്‍പ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍  ഇവര്‍ ഉറപ്പാക്കണം. ഇവര്‍ക്കായി മാനസിക പിന്തുണയും ഭക്ഷണവും നല്‍കണം. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം),ജില്ലാ സപ്ലൈ ഓഫീസര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാണ്. 
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ച് യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കേണ്ട ചുമതലയാണ്  ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ് ടീമിനുളളത്. യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും ഇവര്‍  ഉറപ്പാക്കണം. സബ് കളക്ടര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവരാണ് ഈ ചുമതലകള്‍ നിറവേറ്റുക. ജില്ലാ അതിര്‍ത്തിയിലെ പത്ത് ചെക്ക് പോസ്റ്റുകളില്‍ ഇവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കും.   
ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍ ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നതും അതിഥി തൊഴിലാളികളുടെ നിരീക്ഷണവും ദേശീയ തൊഴിലുറപ്പ് പദ്ധത് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേതൃത്വം വഹിക്കുന്ന ടീം ഉറപ്പുവരുത്തും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ജില്ലാ ലേബര്‍ ഓഫീസര്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെടും. 
   വകുപ്പ്തല ഏകോപനവും ക്രമസമാധാന പാലനവും എ.ഡി.എമ്മിന്റെ  നേതൃത്വത്തില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി എല്‍.ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുളള മൊബൈല്‍ സ്‌ക്വാഡ് ചെക്ക് പോസ്റ്റുകളില്‍ കാര്യക്ഷമമായ  രീതിയില്‍ പരിശോധന നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.  ഇന്റര്‍ ഡിസ്ട്രിക് കോര്‍ഡിനേഷന്‍ ചുമതല എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും  ഇന്റര്‍ ഡിസ്ട്രിക്ട് & സ്റ്റേറ്റ് ഇവാക്വേഷന്‍ മാനേജ്‌മെന്റ്  പി.എ.യു പ്രോജക്ട് ഡയറക്ടര്‍ക്കുമാണ്. ഇതോടൊപ്പം ആദിവാസി കോളനികളില്‍ കൊറോണ പ്രത്യേക ബോധവല്‍ക്കരണം നടത്താന്‍ സംഘത്തിന് പുറമെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനും ചുമതല നല്‍കിയിട്ടുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജിവനക്കാര്‍, വാഹനങ്ങള്‍ എന്നിവ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുളള സംഘം ഉറപ്പാക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *