May 5, 2024

ലോക്ക് ഡൗണും 144 ഉം: നിതാന്ത ജാഗ്രതയിൽ പോലീസ്

0
 കൽപ്പറ്റ :


കൊറോണ  സുരക്ഷാ മുന്‍കരുതലുമായി പോലീസിന്റെ മുഴുവന്‍ സമയ ജാഗ്രത.   വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവരും  ക്വാറന്റയിന്‍ നിര്‍ദേശിച്ച വ്യക്തികളും റോഡിലും അങ്ങാടികളിലും ആളുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും,  പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത ടീമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍  സ്‌ക്വഡുകളായി പരിശോധന നടത്തുന്നത്. വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കുകയും നിര്‍ദേശം ലഘിച്ച് പുറത്തു ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വികരിക്കുകയും ചെയ്യുന്നു.
ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പൊലിസിന്റെ സേവനമുണ്ട്. തമിഴ്‌നാടിന്റ  അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ ചോലാടി, കോട്ടൂര്‍, താളൂര്‍, കക്കണ്ടി, ചീരാല്‍ ,നൂല്‍പ്പുഴ എന്നീ ബോര്‍ഡറുകളിലും കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളിലും സേവനം നടത്തുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുമായി ബന്ധപ്പെടുന്ന ലക്കിടി, പക്രന്തളം, പേര്യ, ബോയ്‌സ് ടൗണ്‍, എന്നിവിടങ്ങളിലും 24 മണിക്കൂറും ചെക്കിങ്   നടത്തി വരുന്നു.  അതിര്‍ത്തികളില്‍ നിന്നും ജില്ലയിലേക്കുള്ള  കാട്ടുപാതകള്‍ ഫ്‌ളൈയിങ് സ്‌കോഡ#ിന്റെ നിരീക്ഷണത്തിലാണ്.കോവിഡ് 19 നുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാണ്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *