May 5, 2024

സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന് 70.78 കോടി രൂപയുടെ ബജറ്റ്

0

വയനാട് 
ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഇത്തവണ വിവിധ പദ്ധതികള്‍ക്കായി അധിക തുക വകിയിരുത്തിയിട്ടുണ്ട്.  70.78 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ പ്രതീക്ഷിത വരവ്. 69.54 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. കാര്‍ഷിക മേഖലയുടെ പ്രധാന ഭാഗമായ നെല്‍കൃഷി പ്രോത്സാഹനത്തിന് ഇത്തവണ മൂന്ന് കോടി രൂപ വകയിരുത്തി. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡിയായി മൂന്ന് കോടി രൂപയും വകയിരുത്തി. മത്സ്യ കൃഷി പ്രോത്സാഹനം, വരള്‍ച്ചാ ദുരിതാശ്വാസ വിഹിതം, പട്ടികജാതി വിഭാഗത്തില്‍ സമഗ്ര കോളനി വികസനം, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മത്സ്യ കൃഷി പ്രോത്സാഹനത്തിനും തുക നീക്കി വെച്ചിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതിയ്ക്കും, സ്‌കൂളുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍കള്‍, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവ നല്‍കുന്നതിനായും വാര്‍ഷിക പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ സൗകരയം വര്‍ദ്ധിപ്പിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനുമായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ ജീവനം പദ്ധതി നടപ്പിലാക്കുവാന്‍ തുക വകയിരുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി 1.2 കോടി രൂപ ചെലവില്‍ പ്രത്യാശ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയും നടപ്പിലാക്കും. ഭിന്നശേഷിക്കാര്‍ക്കും, ഓട്ടിസം, അരിവാള്‍ രോഗം ബാധിച്ചവര്‍ക്കും സഹായം നല്‍കുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അക്ഷരപ്പുര പദ്ധതി തുടരും. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിന് സൗകര്യമൊരുക്കല്‍, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *