April 29, 2024

മലബാർ വന്യജീവി സങ്കേതം: അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ജനപ്രതിനിധികളുടെ അഭിപ്രായം തേടണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ

0
Img 20200821 Wa0265.jpg
കൽപ്പറ്റ: 
പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ജനപ്രതിനിധികളുടെ അഭിപ്രായം കൂടി തേടണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ.
അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണം.
 ഏകപക്ഷീയമായ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണന്നും എം.എൽ. എ. പറഞ്ഞു.
മലബാര്‍ വന്യജീവി സങ്കേതം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ 
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. 
: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത് ' . കല്‍പ്പറ്റ മണ്ഡലത്തിലെ കുന്നത്തിടവക, അച്ചൂരാനം, പൊഴുതന, തരിയോട് വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണ്. വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്കായി കരട് വിജ്ഞാപനമിറക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും അനുസരിച്ചല്ല ഇപ്പോഴത്തെ വിജ്ഞാപനം. അരലക്ഷത്തോളം പേര്‍ ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും ഇടത്തരം കര്‍ഷകരും തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളുമാണ്. വിജ്ഞാപനത്തില്‍പ്പെടുന്ന പ്രദേശങ്ങളെല്ലാം  കൃഷി ഭൂമിയാണ്. വീടുകള്‍ക്ക് പുറമേ ആരാധനാലയങ്ങളും വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളുമെല്ലാം ഈ പ്രദേശങ്ങളിലുണ്ട്. ഭരണകര്‍ത്താകളുമായോ, ജനപ്രതിനിധികളുമായോ ചര്‍ച്ച നടത്താതെയാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. വിജ്ഞാപന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കാനുമുള്ള സമിതിയില്‍ കല്‍പ്പറ്റ എം.എല്‍.എയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. മറ്റുമണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ സമിതിയില്‍ ഉണ്ട്. കല്‍പ്പറ്റ മണ്ഡലത്തിലുള്ളവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടത് ഇവിടുത്തെ എം.എല്‍.എയാണ്. 
ഏകപക്ഷീയമായി എം.എൽ. എ. യെ ഉൾപ്പെടുത്താതെ വിജ്ഞാപന വ്യവസ്ഥകൾ തയ്യാറാക്കുന്നത് ശരിയല്ല.
എം.എല്‍.എയെ സമിതിയില്‍ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. വീട്, റോഡ് നിര്‍മാണങ്ങളെയെല്ലാം ബാധിക്കും. . ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ആക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളില്‍ ഭരസമിതികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരാനും യോഗം തീരുമാനിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി എന്നിവർ എം.എൽ. എ.യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *