May 5, 2024

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് നടത്തി : ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീഡിയോ കൺസൾട്ടേഷന് അവസരമുണ്ട്.

0
ഈ കൊറോണ കാലത്ത് വേണ്ടത്ര ചികിത്സകൾ ലഭിക്കാതെ അനേകം പാവപ്പെട്ട രോഗികൾ ബുദ്ധിമുട്ടുന്നു എന്നു ശ്രദ്ധയിൽ പെടുന്നു. പാവപ്പെട്ട രോഗികളുടെ ഒരേയൊരു ആശ്രയം ആയിരുന്ന ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ ഓപ്പറേഷനുകൾ കുറഞതാണ് ഇതിനു പ്രധാന കാരണം . ആൻജിയോപ്ലാസ്റ്റികൾ , ബൈപ്പാസ് സർജറികൾ , വാൽവിന് തകരാർവന്ന ശാസംമുട്ട് അനുഭവിക്കുന്നവർ, ശ്വാസംമുട്ട് അനുഭവിക്കുന്ന കുട്ടികൾ മുതലായവരാണ് ഏറ്റവും പ്രയാസം നേരിടുന്നത്. ഈ പാശ്ചാത്തലത്തി ലാണ് കേരള ഹാർട്ട് ഫൗണ്ടേഷൻ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ഇത്തരം രോഗികൾക്ക് ഒരു സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് മാസം 23 തീയതി ഞായറാഴ്ച 10 മണി മുതൽ 2 മണി വരെ കൽപ്പറ്റ കേരള ഹാർട്ട് ഫൗണ്ടേഷൻ ഓഫീസിൽ വച്ചാണ് ക്യാമ്പ് നടത്തിയത്. . എറണാകുളം സൺറൈസ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോക്ടർ കുൽദീപ് ചുള്ളിപ്പറമ്പിൽ നേതൃത്വത്തിലുള്ള വിദഗ്ധൻമാരായ കാർഡിയോളജിസ്റ്റ് കളും കാർഡിയാക് സർജൻ മാരും ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും. മുൻകൂട്ടി രോഗികളുടെ പേരുകൾ രജിസ്റ്റർ ചെയ്യണം. രോഗികൾ അവരുടെ എല്ലാ റിപ്പോർട്ടുകളും, റേഷൻ കാർഡും ,ആധാർകാർഡും ആയും എത്തണം. ടെസ്റ്റ് റിപ്പോർട്ടുകൾ പൂർണ്ണമായി ഇല്ലാത്തവർക്ക് ചുരുങ്ങിയ നിരക്കിൽ ചെയ്തു കൊടുക്കുന്നതായിരിക്കും. ലോക ഡൗൺ കാരണം ക്യാമ്പിൽ വരാൻ പറ്റാത്തവർക്ക് വീഡിയോ കൺസൾട്ടേഷൻ ഉം തയ്യാറാക്കിയിട്ടുണ്ട്. ഡോക്ടർമാർ പൂർണ്ണമായും സൗജന്യമായിരിക്കും രോഗികളെ നോക്കുന്നത്. ആയുഷ്മാൻ ഭാരത്, കാരുണ്യ ചികിത്സാ പദ്ധതി മുതലായ ആനുകൂല്യം ഉള്ളവർക്ക് ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭിക്കും . കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 40 ശതമാനം പേരും മുകളിൽ പറഞ്ഞ പദ്ധതികൾക്ക് അർഹരാണ്. ഈ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്ക് വളരെ ചുരുങ്ങിയ ചിലവിൽ ചികിത്സ തയ്യാറാക്കാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . ഈ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി ,ബൈപാസ് സർജറി മുതലായ ചികിത്സകൾ നൽകുന്നത് കേരളത്തിലെ തന്നെ ഹൃദയ ചികിത്സയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന എറണാകുളത്തെ സൺറൈസ് ഹാർട്ട് ഹോസ്പിറ്റലിൽ ആണ്. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9961014446/
8943011144/
ഇതേ നമ്പറിൽ വാട്സ്ആപ്പ് വഴിയും,SMS വഴിയും രോഗിയുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *