May 1, 2024

വയനാടിന് ബ്രഹ്മഗിരിയുടെ ഓണസമ്മാനം എഫ്.ടി.എം. ട്രയൽ റണ്ണിന് നാളെ തുടക്കം

0
Img 20200829 Wa0082.jpg
കൽപ്പറ്റ: യനാടൻ ജനതക്ക് ഓണസമ്മാനവുമായി ബ്രഹ്മഗിരിയുടെ ഓൺലൈൻ വിപണന സംവിധാനമായ ഫാർമേഴ്‌സ് ട്രേഡ് മാർക്കറ്റ് (എഫ് ടി എം) പ്രവർത്തനസജമായി. എഫ്.ടി.എം.ൻ്റെ ട്രയൽ റൺ നാളെ  (ആഗസ്റ്റ് 30 ) രാവിലെ 10.30 ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിക്കും
കർഷകൻ്റെ സ്വന്തം വിപണിയെന്ന നിലയിൽ രാജ്യത്തെ തന്നെ ഓൺലൈൻ കാർഷിക വിപ്ലവത്തിന് വയനാടിൽ നിന്നും ബ്രഹ്മഗിരി തുടക്കമിടുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായാണ് എഫ്.ടി.എം. നടപ്പിലാക്കുന്നത്. സ്വന്തം ഡിജിറ്റൽ വിപണന സംവിധാനത്തിലൂടെ കാർഷിക മേഖലയെ ആധുനികവത്ക്കരിക്കാനാണ് ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ പ്രാദേശിക കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് – സംസ്കരിച്ച് – വിപണനം നടത്തി ലഭിക്കുന്ന മിച്ചം തിരിച്ച് കർഷകരിൽ തന്നെ എത്തിക്കുന്നു എന്നതാണ് എഫ്.ടി.എം.ൻ്റെ പ്രവർത്തന രീതി. മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായും എഫ്.ടി.എം. ഔട്ട്ലെറ്റുകളിൽ നേരിട്ടും ഉത്പ്പന്നങ്ങൾ വാങ്ങാനാകും. ബ്രഹ്മഗിരി ഡെലിവറി എക്സിക്യൂട്ടിവുകൾ നിശ്ചിത സമയത്തിനകം ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും.
ആദ്യ ഘട്ടത്തിൽ ബ്രഹ്മഗിരി മലബാർ മീറ്റ് ഉത്പ്പന്നങ്ങൾ, ബ്രഹ്മഗിരി വയനാട് കോഫി, അഗ്രോ കെമിക്കൽ ഉത്പ്പന്നങ്ങൾ എന്നിവ വയനാട്ടിൽ ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഉത്പ്പന്നങ്ങളുമായി കേരളപ്പി റവി (നവംബർ 1) ദിനത്തിൽ കാസാർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലേക്ക് എഫ്.ടി.എം. പ്രവർത്തനം വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ (മാർച്ച് 2021) എഫ്.ടി.എം. കേരളത്തിലാകെയും സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്. കർഷകരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്ന ബ്രഹ്മഗിരിയുടെ ഓൺലൈൻ മുഖമായി എഫ്.ടി.എം. മാറും. കോഴിക്കോട് ടൗൺ, രാമനാട്ടുകര സർവീസ് സഹകരണ ബാങ്കുകളാണ് എഫ്.ടി.എം.ന് സാമ്പത്തിക പിന്തുണ നൽകുന്നത്
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനാകുന്ന പരിപാടിയിൽ ഒ.ആർ. കേളു എം.എൽ.എ. പോസ്റ്റർ പ്രകാശനം നിർവഹിക്കും. കൃഷി വകുപ്പ് പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ് ആദ്യ ഉത്പന്നം ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, ബ്രഹ്മഗിരി ചെയർമാൻ പി.കൃഷ്ണപ്രസാദ്  തുടങ്ങിയവർ പങ്കെടുക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് Zoom അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *