May 17, 2024

കോളിമൂല കോളനിയിലെ കുഞ്ഞമ്മയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.

0
Img 20201013 Wa0170.jpg
നെൻമേനി പഞ്ചായത്തിൽ 19 വാർഡിൽ കോളിമൂല കോളനിയിൽ കുഞ്ഞമ്മയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ പോകുന്നു. 2018 ൽ പാസായ വീട്  നിർമ്മാണ ജോലികൾ കരാറുകാരെ ഏൽപ്പിക്കാതെ സ്വന്തമായി ഏറ്റെടുത്തു. തറയുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും, ചുമര് പണിക്ക് ഉള്ള ഫണ്ട് അവശ്യപ്പെട്ടു കൊണ്ട് ട്രൈബൽ ഓഫീസിൽ നിരന്തരം കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇവർക്ക് പിന്നീട് ആരോഗ്യ പ്രശ്നം വന്നു  തൊഴിലെടുക്കുവാനാകാതെ രോഗബാധിതയായിത്തീർന്നു.  ഭർത്താവ് ഉപേക്ഷിക്കപ്പെട്ട  ഈ സഹോദരിയോടൊപ്പം പ്രായമായ അമ്മയും  ഇളയ സഹോദരനുമുണ്ട്.
   ഇവർ വർഷങ്ങളായി താമസിക്കുന്നതു് ഒറ്റമുറിയുള്ള ഒരു കുടിലിലാണ്. ചോർന്നൊലിക്കുന്നതിനാൽ പ്ലാസ്റ്റിക് പടുത കെട്ടിയാണ് കഴിഞ്ഞു കൂടുന്നത്. കരാറുകാരെ ഏല്പിക്കാതെ സ്വന്തമായി വീടിന്റെ നിർമ്മാണ പ്രവൃത്തികൾ ചെയ്ത കാരണത്താൽ ടൈബൽ വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ തടസം നില്ക്കുകയായിരുന്നു. 
2019 നവംബർ മാസത്തിൽ അമ്പലവയൽ  പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിന്റെ ഒരു ബോധവൽക്കരണ പരിപാടി കോളിമൂല കോളനിയിൽ ഊര് ട്രസ്റ്റിന്റെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. അബലവയൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പ്രസ്തുത പരിപാടിയിൽ കോളനിയിൽ നേരിട്ടെത്തുകയും കോളനിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടു കേൾക്കുകയും ഏഴോളം പരാതികൾ നേരിട്ട് സ്വീകരിക്കുകയുമുണ്ടായി. 
sc/st മോണട്ടറിംങ്ങ് കമ്മിറ്റി മെമ്പമാരായ  ബീനയും മല്ലികയും ഞാനും ഈ മീറ്റിംഗിൽ സജീവമായി പങ്കെടുത്തു.  തുടർന്ന് കോളനിവാസികളുടെ സഹായത്തോടെ  സമഗ്രമായ സർവ്വേ നടത്തിയ റിപ്പോർട്ട്,  പരാതികളുടെ കോപ്പി അടക്കം  ബത്തേരി നിയോജക മണ്ഡലം MLA,  ടൈബൽ ഓഫീസർ, സുൽത്താൻ ബത്തേരി,   ജില്ല  കലക്ടർ എന്നിവർക്ക് കോളനിയിലെ എല്ലാവരുടെയും ഒപ്പു സഹിതം, നിവേദന രൂപത്തിൽ 2020 ഫെബ്രുവരി 11 ന് നല്കുകയുണ്ടായി.  
കോളനിയിൽ പകൽ വീട് 8 ലക്ഷം രൂപ ചിലവഴിച്ച് പണിത് എന്ന് ബോഡ് ഉണ്ട് എന്നാൽ ഇതിന്റെ അകത്ത്  കസേര, ടെലീവിഷൻ എന്നിവ ഉണ്ടായിരുന്നില്ല. വൈദ്യുതിക്കരിച്ചിട്ടില്ലാത്തതും  പഠന വീടു കൂടിയാണെങ്കിലും ടോയ്ലറ്റ് സൗകര്യം ഇപ്പോഴുമില്ല. കൂടാതെ പകൽ വീടിന്റെ  താക്കേൽ കോളനിക്ക് കൈമാറാതെ ട്രൈബൽ ഓഫീസിൽ സൂക്ഷിക്കുകയായിരുന്നു. എന്തായാലും ഞങ്ങൾ നടത്തിയ ഇടപെടൽ നിമിത്തം ഫെബ്രവരി മാസം  തന്നെ കസേര  പകൽ വീട്ടിൽ എത്തി, വൈദ്യുതിക്കരിച്ചു, ടെലിവിഷൻ സ്ഥാപിച്ചു. പണിതീരാതെ കിടന്ന വീടിന്റെ നിർമ്മാണ പ്രവൃത്തിക്കുള്ള ഫണ്ട് അതുവധിച്ചു. ഭിത്തിയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു, ഇനി മേൽക്കൂരയുടെ വാർക്കപ്പണിയാണ് പൂർത്തീകരിക്കുവാനുള്ളത്. ട്രൈബൽ വകുപ്പ് കുഞ്ഞമ്മയുടെ ഭവന നിർമ്മാണ  ഫണ്ട് പുതിയ സ്കീമിൽ ഉൾപ്പെടുത്തി വർദ്ധിപ്പിച്ചു നല്കിയിട്ടുണ്ട്. 
ഓൺലൈൻ പഠനത്തിനായി 28 വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ പഠനമുറിയുടെ സൗകര്യം ഉപയോഗിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സൗകര്യമായിത്തീർന്നത് ഈ പറഞ്ഞ ഇടപെടലുകളാണെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. 
ഈ കോളനിയിലെ ദുരാവസ്ഥയുടെ  വാർത്ത വന്നതോടെയാണ്  നടപടികൾ ദ്രുതഗതിയിലായതു്. 
കോളിമൂല കോളനി നിവാസികൾ നേരിട്ടു കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിന്  സഹകരിച്ചതു്  ആൽമാർത്ഥയുള്ള അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്, കൂടാതെ മാധ്യമ പ്രവർത്തകർ മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന്   
പൊതു പ്രവർത്തകയായ അമ്മിണി കെ. വയനാട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *