പൗര പ്രമുഖൻ അഡ്വ. പി. വേണുഗോപാലിൻ്റെ സംസ്കാരചടങ്ങുകൾ ഞായറാഴ്ച്ച .

കൽപ്പറ്റ:
കഴിഞ്ഞ ദിവസം നിര്യാതനായ അഡ്വ. പി. വേണുഗോപാലിൻ്റെ സംസ്കാരചടങ്ങുകൾ ഞായറാഴ്ച്ച നടത്തും . ഇപ്പോൾ ഭൗതിക ശരീരം ബത്തേരി ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വിദേശത്തുള്ള മകൻ എത്തിയതിന് ശേഷം ഞായറാഴ്ച രാവിലെ 9 മണിക്ക് സുൽത്താൻ ബത്തേരി
കോടതി കേംപ്ലക്സിൽ എത്തിക്കും.9.15ന് മാനിക്കുനിയിലെ വീട്ടിൽ എത്തിച്ച് സംസ്കാരചടങ്ങുകൾ ആരംഭിക്കും. 10.15ന് കോളിയാടിയിലെ തറവാട്ടുവളപ്പിലേക്ക് സംസ്കാരത്തിനായി കൊണ്ടു പോകും. ദർശന സൗകര്യമുള്ള ഗ്ലാസ് ആംബുലൻസിലാണ് ഭൗതിക ശരീരം സംസ്കാരത്തിനായി കൊണ്ടു പോകുക. മാനിക്കുനി, അസംപ്ഷൻ ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ അമ്മായിപാലം വഴി 10.45ന് കോളിയാടിയിലെത്തും.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ വീട്ടിലും കോളിയാടിയിലെ തറവാട് വളപ്പിലും പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല. ഭൗതിക ശരീരം കടന്നുപോകുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്.
സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചിരുന്ന അഡ്വ.വേണുഗോപാലിൻ്റെ മരണം ബത്തേരിക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വേണുഗോപാൽ പൊതു ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വിയോഗം ബത്തേരിക്കാർക്ക് ഒരു തീരാനഷ്ടമാണ്.നിരവധി സ്ഥാപനങ്ങളും വ്യക്തികളും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെ ബത്തേരിയിൽ പല പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.
ജയരാജ് ബത്തേരി



Leave a Reply