April 26, 2024

പാടികളിൽ കുടിവെള്ളമായി എത്തിക്കുന്നതെന്ന് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി

0
 പാടികളിൽ കുടിവെള്ളമായി എത്തിക്കുന്നതെന്ന് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി
അരപ്പറ്റ എച്ച്.എം.എൽ എസ്‌റ്റേറ്റ് പാടികളിൽ വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് നാട്ടുകാരുടെ പരാതി. അരപ്പറ്റ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷൻ പാടികളിലേക്ക് വിതരണം ചെയ്യുന്നത് ആറാം നമ്പർ കൈതക്കൊല്ലിയിലെ വെള്ളം തടയണ കെട്ടി തടഞ്ഞു നിർത്തി പൈപ്പ് വഴി നേരിട്ട് കിണറിലേക്കൊഴുക്കി അവിടെ നിന്ന് പമ്പ് ചെയ്ത് ഫാക്ടറിക്ക് അടുത്തുള്ള ടാങ്കിലെത്തിച്ച് നേരിട്ട് തൊഴിലാളികൾക്കായി പാടികളിൽ വിതരണം ചെയ്യുന്നു എന്നാണ് ആക്ഷേപം. വനത്തോട് ചേർന്നാണ് കൈതക്കൊല്ലിയുള്ളത്.ഈ ചതുപ്പ് നിറഞ്ഞ കൊല്ലിയിൽ കുരങ്ങുകളും കാട്ടുപന്നികളുമടക്കമുള്ള വന്യജീവികൾ യഥേഷ്ടം വിഹരിക്കുന്നിടമാണെന്നും പലപ്പോഴും അവ ചത്തു ചീഞ്ഞ മാലിന്യങ്ങൾ വെള്ളത്തിൽ കലരാറുണ്ടെന്നും കിണർ, പമ്പ് ഹൗസ് പരിസരത്തുള്ളവർ പറയുന്നു. കിണറിനുള്ളിൽ മരത്തിൻ്റെ ഇലകൾ വീണ് ചീഞ്ഞു കിടക്കുന്നത് കണ്ട് തങ്ങൾ ആവശ്യപ്പെട്ടിട്ടാണ് കിണറിന് മേൽ പ്ലാസ്റ്റിക് വല വാങ്ങിയിടാൻ അടുത്ത കാലത്ത് അധികൃതർ തയ്യാറായതെന്നും നാട്ടുകാർ ആരോപിച്ചു. ബ്രിട്ടീഷ് മാനേജ്മെൻറിൻ്റെ കാലത്ത് തോടുകളിൽ നിന്ന് എടുക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ആ സംവിധാനമില്ല എന്നും നാട്ടുകാർ പറയുന്നു. കലങ്ങിയതും ചെളി ഗന്ധമുള്ളതുമായ വെള്ളമാണ് ശുദ്ധീകരിക്കാതെ പാടികളിൽ കുടിവെള്ളമായി എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.ഇതിനെതിരെ പരാതിപ്പെടാനോ പ്രതികരിക്കാനോ തൊഴിലാളികൾക്ക് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *