April 27, 2024

ചുമട്ടുതൊഴിലാളികള്‍ മുന്നണിപ്പോരാളികള്‍,അവരെ സംരക്ഷിക്കണം: ടി സിദ്ധീഖ് എം എൽ എ

0
Img 20210701 Wa0028.jpg
ചുമട്ടുതൊഴിലാളികള്‍ മുന്നണിപ്പോരാളികള്‍,അവരെ സംരക്ഷിക്കണം: ടി സിദ്ധീഖ് എം എൽ എ

കല്‍പ്പറ്റ : കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന രാജ്യത്ത് മുന്നണി പോരാട്ട പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്ന തൊഴിലാളികളാണ് ചുമട്ടുതൊഴിലാളികള്‍ എന്നും നിരന്തരമുള്ള ലോക്ഡൗണ്‍ കാരണം ചുമട്ടുതൊഴിലാളികള്‍ വലിയ ജീവിത പ്രയാസത്തില്‍ ആണെന്നും അവരെ സംരക്ഷിക്കാന്‍ ഉള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അഡ്വ ടി സിദ്ധീഖ് എംഎല്‍എ പറഞ്ഞു. കോവിഡ് കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്ന ഭക്ഷ്യവസ്തുക്കള്‍ കയറ്റിറക്ക് നടത്തുന്നത് ഒരു തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്. വലിയ പ്രാരാബ്ദത്തില്‍ ജീവിക്കുന്ന ചുമട്ടു തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യാനും അവരുടെ ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ തിരിച്ചടയ്ക്കുന്ന വ്യവസ്ഥയില്‍ പലിശരഹിത
ലോണ്‍ അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങള്‍ അനുവദിക്കുക, ഒരു തവണ അംശാദായമടയ്ക്കു
ന്ന സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നടപടി കൈക്കൊള്ളുക, കോവിഡ് ബാധിച്ചു മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം
അനുവദിക്കുക, ചുമട്ടുതൊഴിലാളികളെ ESI പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പല കാരണങ്ങളാല്‍ ക്ഷേമനിധിയില്‍ ചേരാന്‍ കഴിയാത്ത സ്‌കാറ്റേഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് ഒറ്റത്തവണ കോവിഡ് ധനസഹായം അനുവദിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ജില്ലാ ചുമട്ടുതൊഴിലാളി ഓഫീസിനുമുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രന്‍, കെ മഹേഷ്, നാസര്‍ പി, അഷറഫ് കെ, വാസു കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ബത്തേരി ചുമട്ടുതൊഴിലാളി സബ് ഓഫീസിനു മുന്‍പില്‍ സി പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വി പി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. ഉമ്മര്‍ കുണ്ടാട്ടില്‍, സി എ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി സബ് ഓഫീസിനു മുന്‍പില്‍ ടി എ റെജി ഉദ്ഘാടനം ചെയ്തു. വിനോദ് തോട്ടത്തില്‍ അധ്യക്ഷനായിരുന്നു ബി പി മൊയ്തു പ്രസംഗിച്ചു, പനമരം സബ് ഓഫീസിനു മുന്‍പില്‍ ബേബി തുരുത്തിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജേഷ് വൈദ്യര്‍ അധ്യക്ഷനായി.നിസാം കെ ടി പ്രസംഗിച്ചു. മീനങ്ങാടി സബ് ഓഫീസിനു മുന്‍പില്‍ ശ്രീനിവാസന്‍ തൊവരിമല ഉദ്ഘാടനം ചെയ്തു. കെപി സലാം അധ്യക്ഷനായിരുന്നു, പുല്‍പ്പള്ളിയില്‍ പി എന്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു. മണി പാമ്പനാല്‍ അധ്യക്ഷതവഹിച്ചു.സണ്ണി തോമസ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *