April 26, 2024

സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് തറവില നിശ്ചിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കും

0
Img 20210701 Wa0036.jpg
സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് തറവില നിശ്ചിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കും

കല്‍പ്പറ്റ: സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് തറവില നിശ്ചിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കാനൊരുങ്ങി ബത്തേരി മാതമംഗലത്തുള്ള ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലവേഴ്സ് ഫോറത്തിനു കീഴില്‍ രൂപീകരിച്ച ഗ്രീന്‍സ് ഫാര്‍മേഴ്സ് ഫോറം. കര്‍ഷകരില്‍ നിന്നും നിസാര വിലക്ക് കാര്‍ഷികോത്പ്പന്നങ്ങള്‍ സ്വീകരിച്ച് മാര്‍ക്കറ്റില്‍ വില്പനക്ക് എത്തിക്കുന്ന രീതി തടയിടാനാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിളകള്‍ക്ക് നിശ്ചിതമായ വില നിര്‍ണയിച്ച് വില്‍ക്കാവുന്ന അത്രയും ഉത്പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സ്വീകരിക്കും. ഇതുവഴി തനത് ഉത്പ്പന്നങ്ങള്‍ മികച്ച ഗുണമേന്മയില്‍ എത്തിക്കുന്നതോടൊപ്പം വയനാടന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കളിലേക്ക് എത്തിക്കും. കുരുമുളക്, ചുക്ക്, ഏലം, ഗ്രാംപു, ജാതിക്ക, വെള്ളക്കുരുമുളക്, തേന്‍, കശുവണ്ടി, കാപ്പി എന്നീ വിളകളാണ് കര്‍ഷകരില്‍ നിന്ന് സ്വീകരിക്കുന്നത്. ഫാര്‍മേഴ്സ് ഫോറത്തില്‍ അംഗങ്ങളായ കര്‍ഷകര്‍ ഗുണനിലവാരം ഉറപ്പുവരുത്തി വിളകള്‍ സംഭരിക്കും. കര്‍ഷകര്‍ക്ക് നഷ്ടം വരാത്ത രീതിയിലുള്ള വിലയായിരിക്കും നിശ്ചയിക്കുക. ഈ വിലയില്‍ കുറവ് സംഭവിക്കില്ല. മാര്‍ക്കറ്റ് വില ഈ നിശ്ചിത വിലക്ക് മുകളില്‍ വരുന്ന സമയങ്ങളില്‍ കര്‍ഷരില്‍ നിന്നും ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ തന്നെ സ്വീകരിക്കും. വയനാടിന് പുറമേ മറ്റ് ജില്ലകളില്‍ നിന്നും വിളകള്‍ സ്വീകരിക്കും. ഈ വിളകളുടെ ഉപഉത്പന്നങ്ങള്‍ ടെറോവ എന്ന ബ്രാന്‍ഡഡ് പേരില്‍ വിദേശ രാജ്യങ്ങളിലടക്കം വിപണനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലവേഴ്സ് ഫോറം ചെയര്‍മാന്‍ റഷീദ് ഇമേജ്, ഫാര്‍മേഴ്സ് ഫോറം പ്രസിഡന്റ് ഏച്ചോം ഗോപി, സെക്രട്ടറി സഹീര്‍ അഹമ്മദ്, ജോയിന്റ് സെക്രട്ടറി പോള്‍ വി ടോം, വൈസ് പ്രസിഡന്റ് ദീപ ഷാജി പുല്‍പ്പളളി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *