April 27, 2024

വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ

0
Screenshot 20210702 204532 Office.jpg
വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ
മാനന്തവാടി : വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ ഇൻ്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ. മാനന്തവാടി വ്യു ടവറിലെ ഡോട്ട് കോം ഇന്റർനെറ്റ് കഫേ നടത്തിപ്പുകാരൻ അഞ്ചാം മൈൽ സ്വദേശി കണക്കശ്ശേരി കെ റിയാസ് (33) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് അരവിന്ദ് സുകുമാറിന് ലഭിച്ച രഹ്യസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയത്. ഒരു ആർ ടി പി സി ആർ റിസൾട്ടിന് 200 രൂപ തോതിലാണ് ഇവർ വാങ്ങിയത്. ഇത്തരത്തിൽ രണ്ടായിരത്തിനടുത്ത് പേർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയതായാണ് വിവരം. സർട്ടിഫിക്കറ്റിൽ ബാർകോഡ് അടക്കം നിർമിച്ചാണ് ഇവർ സർട്ടിഫിക്കറ്റുകൾ നൽകിയത്. എസ് ഐ എം രവിന്ദ്രൻ, എ എസ് ഐമാരായ ഐ കെ മോഹൻദാസ്, എ നൗഷാദ്, കെ മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർ കെ ജെ ജിൻസ്, ജില്ലാ ആശുപത്രി ജെ ഏച്ച് ഐ, എം പി നൗഷാ എന്നിവരുടെ നേതൃത്വത്തിലാണ് റിയാസിനെ അറസ്റ്റ് ചെയ്യുകയും കംപ്യൂട്ടറും മറ്റ് അനുബന്ധ രേഖകളും പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *