April 26, 2024

ഓൺലൈൻ പഠന സൗകര്യങ്ങളുടെ അപര്യാപ്തത സർക്കാർ ഗൗരവത്തിൽ പരിഗണിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

0
Img 20210725 Wa0000.jpg
ഓൺലൈൻ പഠന സൗകര്യങ്ങളുടെ അപര്യാപ്തത സർക്കാർ ഗൗരവത്തിൽ പരിഗണിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കൽപ്പറ്റ: ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒരുക്കിയ പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം അഡ്വ. ടി സിദ്ധീഖ് എം.എൽ.എ നിർവഹിച്ചു. “ഉറപ്പാകണം വിദ്യാഭ്യാസം, ഉറപ്പാക്കണം കവറേജ്” എന്ന തലക്കെട്ടിൽ നടത്തിയ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രത്യേകമായ പരിഗണനകൾ അർഹിക്കുന്ന വേളയിലും അവഗണനയുടെ കഥകൾ മാത്രം ബാക്കിയാവുന്ന വയനാടിന്റെ പിന്നാക്ക മേഖലകൾക്ക് ഇത്തരം സംരംഭങ്ങൾ കരുത്താകട്ടെയെന്ന് അഡ്വ. ടി സിദ്ധീഖ് എം.എൽ.എ ആശംസിച്ചു. സംസ്ഥാന സർക്കാരിന്റെ മുൻകരുതലുകളില്ലാത്ത അധ്യയന രീതി നിമിത്തം പതിനായിരക്കണക്കിന് വിദ്യാർഥികൾ ഓൺലൈൻ ക്ലാസ്മുറികൾക്ക് പുറത്താണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് അഭിപ്രായപ്പെട്ടു. ജൂലൈ ആദ്യവാരം നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് പഠനോപകരണങ്ങൾക്കാവശ്യമായ തുക സമാഹരിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഫൈസൽ പി.എച്ച്, വെൽഫെയർ പാർട്ടി കൽപറ്റ മണ്ഡലം പ്രസിഡന്റ് എ.സി അലി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നഈമ ആബിദ്, മുഹമ്മദ് ഷഫീഖ് ടി, ജില്ലാ വൈസ് പ്രസിഡന്റ് ഹിശാമുദ്ധീൻ പുലിക്കോടൻ, ജില്ലാ സെക്രട്ടറിമാരായ റമീല സി.കെ, ദിൽബർ സമാൻ ഇ.വി, മുസ്ഫിറ ഖാനിത, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഷർബിന ഫൈസൽ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *