പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി; രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍


Ad
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി; രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി.
7.30ഓടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ 8ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡല്‍ഹി.
രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു. വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പകര്‍ന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു
നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി.
ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായികതാരങ്ങളേയും അവരുടെ നേട്ടത്തേയും രാജ്യം അഭിനന്ദിക്കുന്നു. ഒളിമ്പിക്‌സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങള്‍ ചെയ്തതെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി.
അതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യദിനം ‘കിസാന്‍ മസ്ദൂര്‍ ആസാദി സംഗ്രം ദിവസ്’ ആയി ആചാരിക്കും. സമര കേന്ദ്രമായ ഡല്‍ഹി അതിര്‍ത്തികളിലടക്കം രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കും.11 മുതല്‍ 1 മണി വരെയാകും റാലി.
സിംഘു അതിര്‍ത്തിയില്‍നിന്ന് 8 കിലോമീറ്റര്‍ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്‌ക്കൊപ്പം കര്‍ഷക സംഘടനാ പതാകകളും കെട്ടിയാകും റാലി. ഡല്‍ഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. ഹരിയാനയിലെ ജിന്ദില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാത ഉപരോധിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *