ഹോട്ടല്‍ വ്യവസായത്തിനും ഇളവുകള്‍നല്‍കുക; കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


Ad
ഹോട്ടല്‍ വ്യവസായത്തിനും ഇളവുകള്‍നല്‍കുക; കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് കടക്കെണിയിലായ ഹോട്ടല്‍ മേഖലയുടെ നിലനില്‍പ്പിനായി പ്രത്യേക ഇളവുകളും പാക്കേജും പ്രഖ്യാപിക്കണമെന്നും, ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലുകള്‍ നല്‍കുന്ന വ്യവസായമായ ഹോട്ടല്‍ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കണമെന്നും ,50% സീറ്റുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്ന് കഴിക്കാന്‍ അനുവദിക്കണമെന്നും ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധ സമരം വയനാട് കലക്‌റേറ്റിലും, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളീലും നടന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റി നടത്തിയ കളക്‌റേറ്റ് പ്രതിഷേധ സമരം കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായര്‍ ഉദ്ഘടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ പ്രാണിയത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉമ്മര്‍ പാരഡൈസ് സ്വാഗതവും, ഹാജ ഹുസൈന്‍ നന്ദിയും പറഞ്ഞു. ഗോപിനാഥന്‍, ജോബി, ലതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *