April 26, 2024

ചാപ്പ കുത്തിയ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനം; മർച്ചൻ്റ്സ് അസോസിയേഷൻ

0
Img 20210903 Wa0068.jpg
മാനന്തവാടി: കർണാടകത്തിലേക്ക് ബാവലി വഴി പോവുന്ന യാത്രക്കാരെയും കർഷകരെയും വ്യാപാരികളെയും ചാപ്പ കുത്തി സീൽ ചെയ്ത് ജയിൽപുള്ളികളോട് പെരുമാറുന്നത് പോലെയുള്ള കർണാടക പോലീസിൻ്റെയും കർണാടക ആരോഗ്യ വകുപ്പിൻ്റെയും നടപടി കടുത്ത മനുഷ്യാവകാശ ലംഘനവും അന്തർ സംസ്ഥാന യാത്രക്കാരോടുള്ള മനുഷ്യത്വരഹിതമായ സമീപനവുമാണെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇത് സംബന്ധമായി ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്ത് നിയമപ്രകാരം യാത്ര ചെയ്യുന്ന കർഷകരെയും വ്യാപാരികളെയുമാണ് പീഡിപ്പിക്കുന്നത്, കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക അധികൃതരുടെ നിലപാട്,
കർണാടകം കേരളത്തിൻ്റെ അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനമാണെന്ന കാര്യം കർണാടക സർക്കാർ മനസിലാക്കണം, രണ്ടു രാജ്യങ്ങളിൽ പോലും ഇത്തരം സമീപനങ്ങൾ ഉണ്ടാവില്ല, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് യാത്ര ചെയ്യാൻ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കർണാടക മുഖ്യമന്ത്രിക്ക് നിവേദനവും അയച്ചു, പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, എം.കെ ശിഹാബുദ്ദീൻ, സി കെ സുജിത്, ഇ എ നാസിർ ജോൺസൺ ജോൺ, ഷാനു, എന്നിവർ പ്രസംഗിച്ചു,,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *