ക്ഷീരസംഘങ്ങൾക്ക് മേൽ കേന്ദ്ര ആദായ നികുതിക്കെതിരെ പ്രതിഷേധജ്വാല


Ad
മാനന്തവാടി: പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ ആദായ നികുതി പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 
50 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള സംഘങ്ങൾ ആദായനികുതി നൽകണമെന്ന തീരുമാനം ക്ഷീരസംഘങ്ങളെയും കർഷകരെയും ദോഷകരമായി ബാധിക്കും. നിലവിൽ കോവി ഡ് പ്രതിസന്ധിക്ക് പുറമെ ക്ഷീരമേഖല കാലിതീറ്റ വിലവർദ്ധനവും കന്ന് കാലികളിലെ രോഗബാധയും കാരണം പ്രയാസമനുഭവിക്കുന്നു. ഇത്തരമൊരവസ്ഥയിൽ കർഷകർക്കും ക്ഷീര സംഘങ്ങൾക്കും മേൽ ഇടിത്തീയായ കേന്ദ്ര ഗവ. തീരുമാനത്തിനെതിരെ ഇന്ന് സംസ്ഥാനത്തെമ്പാടും ആനന്ദ് മാതൃക ക്ഷീരസംഘങ്ങൾ സംഘം തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രതിഷേധജ്വാല നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *