April 26, 2024

മാനന്തവാടി: പൊതുമരാമത്ത് വകുപ്പു മന്ത്രിയെ അഭിനന്ദിച്ചു

0
Img 20210912 Wa0005.jpg
മാനന്തവാടി: പതിറ്റാണ്ടുകളായി അവഗണനയിൽ തുടരുന്ന മാനന്തവാടി- പക്രംതളം – കുറ്റ്യാടി – ചുരം റോഡിന് 85 കോടി രൂപ അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മൈസൂർ- മാനന്തവാടി – കുറ്റ്യാടി പേരാമ്പ്ര -കോഴിക്കോട് ദേശീയപാതാ കോർഡിനേഷൻ കമ്മിറ്റി അനുമോദിച്ചു.
കോഴിക്കോട് ജില്ലയുമായി വയനാട് ജില്ലയ്ക്കും മലബാറുകാർക്ക്കർണ്ണാടക സംസ്ഥാനത്തിലേക്കും എളുപ്പത്തിൽ ബന്ധപ്പെടാവുന്ന റോഡാണിത്.
പ്രളയകാലത്ത് വയനാട് ഒറ്റപ്പെടുന്ന അവസ്ഥയിൽ ബദൽ പാതയായി ഉപയോഗിച്ചു വരുന്ന റോഡുകൂടിയാണിത്. 
നിർദ്ദിഷ്ട ദേശീയപാതാ പദ്ധതിയിൽ കൂടി ഈ റോഡിനെ ഉൾപ്പെടുത്തിയാൽ കോഴിക്കോട്-വയനാട് ജില്ലകളുടെ വികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചു ചാട്ടത്തിനും ഇത് കാരണമാകും.
മൈസൂർ ഗോണികുപ്പ- കുട്ട മാനന്തവാടി വഴി വരുന്ന ഭരത് മാല പദ്ധതിയെ വിവാദമാക്കുന്നവർ ഈ റോഡിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് കോർഡിനേഷൻ കമ്മിറ്റി അവശ്യപ്പെട്ടു, വനമില്ലാത്തതിനാൽ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.റോഡ് വികസനത്തിന് സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു് കൊടുക്കാൻ തയ്യാറുമാണ്, ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.എ. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ, ഇ.ജെ.ബാബു, പി വി മഹേഷ്, അഡ്വ ജോർജ് വാതുപറമ്പിൽ കെ ജെ.ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു.            
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *