April 26, 2024

ജില്ലാ കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ യോഗം നടന്നു

0
Img 20210925 Wa0015.jpg
കൽപ്പറ്റ: സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്ന സെപ്റ്റം. 27 ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലാ കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ ഐക്യദാർഢ്യ യോഗം നടന്നു. എച്ച്.ഐ.യു.പി സ്കൂളിന് സമീപം നടന്ന യോഗം കർഷക പ്രതിരോധ സമിതി വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുൾ റഹ്മാൻ കാദിരി ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ കാർഷിക നിമയങ്ങളും വൈദ്യുതി (ദേദഗതി) ബില്ലും പിൻവലിക്കണമെന്നും, മിനിമം താങ്ങുവില എല്ലാ കാർഷിക ഉല്പന്നങ്ങൾക്കും നിയമം മൂലം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ പത്ത് മാസമായി നടന്നു വരുന്ന ഡൽഹി കർഷക സമരം, രാജ്യത്തിന്റെ ജനാധിപത്യ-മതേതര ശക്തികൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനകം 600 കർഷക രക്തസാക്ഷികളുണ്ടായ ഈ ഐതിഹാസിക പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ഭാരത് ബന്ദ് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.
സമിതി വൈസ് പ്രസിഡണ്ട് വി.കെ.ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സദാനന്ദൻ, അഡ്വ. ടി.ജെ.ഡിക്സൺ, പി.കെ. ഭഗത് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *