എൻ എസ് എസ് ദിനത്തിൽ ഉപജീവനമാർഗം നൽകി വിദ്യാർഥികൾ


Ad
പിണങ്ങോട്: എൻ എസ് എസ് ദിനത്തിൽ സ്‌കൂൾ പരിസരത്തെ നിർധന കുടുംബത്തിന് ഉപജീവനമാർഗ്ഗമായി തയ്യൽ മെഷീൻ നൽകി വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്‌കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ. സ്‌കൂളിൽ നടന്ന ലളിതമായ ചടങ്ങിലാണ് പ്രിൻസിപ്പാൾ താജ് മൻസൂർ , വോളന്റിയർ ലീഡേഴ്‌സ് ആയ ഇർഫാൻ കെ കെ, കീർത്തന ലക്ഷ്മി എന്നിവർ ചേർന്ന് കൈമാറിയത് . പൊഴുതന പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡന്റുമായ നാസർ കാദിരി, വെങ്ങപ്പള്ളി പഞ്ചായത്ത് മെമ്പർ അൻവർ കെ പി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രതിസന്ധികലത്ത് എൻ എസ് എസ് യൂണിറ്റ് പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. എൻ എസ് എസിന്റെ” ഉപജീവനം”എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വോളന്റിയേഴ്‌സ് ആയ ഫസൽ സാബിത്, മുഹമ്മദ് അസ്‌ലം, അമീന റൂദി അധ്യാപകരായ അജ്മൽ സാദിഖ് എൻ, ഷാഹിന പി കെ എന്നിവരും സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി ചടങ്ങിന്‌ നന്ദിയറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *